Image

ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ ശക്തമായ നിലപാടുമായി സര്‍ക്കാര്‍; വെറും പത്ത് വയസുള്ള പെണ്‍കുട്ടി അയ്യപ്പന്‍റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന് പറയുന്നത് വിഡ്ഡിത്തം

കല Published on 14 February, 2019
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ ശക്തമായ നിലപാടുമായി സര്‍ക്കാര്‍; വെറും പത്ത് വയസുള്ള പെണ്‍കുട്ടി അയ്യപ്പന്‍റെ ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന് പറയുന്നത് വിഡ്ഡിത്തം

ശബരിമല യുവതി പ്രവേശനത്തില്‍ കടുത്ത നിലപാടുമായി മുമ്പോട്ടു പോകുകയാണ് കേരളാ സര്‍ക്കാര്‍. യുവതികളുടെ സാന്നിധ്യം അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പത്ത് വയസുകാരി അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ തകര്‍ക്കുമെന്ന് പറയുന്നത് വിഡ്ഡിത്തമാണെന്നും സര്‍ക്കാര്‍ പറയുന്നു. പുനപരിശോധന ഹര്‍ജികളില്‍ എഴുതി നല്‍കിയിരിക്കുന്ന വാദത്തിലാണ് സര്‍ക്കാര്‍ യാതൊരു അര്‍ഥശങ്കയുമില്ലാതെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ യുവതികളെ തടയുന്നത് സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന പ്രശ്നമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 
2007 വരെ 35 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ദേവസ്വം ബോര്‍ഡ് അംഗം ആകാം എന്നായിരുന്നു നിയമം. 2007ല്‍ മാത്രമാണ് ഇത് അറുപത് വയസായി ഉയര്‍ത്തിയത്. 35 വയസുള്ള യുവതിക്ക് ദേവസ്വം ബോര്‍ഡ് അംഗമാകാമെങ്കില്‍ അവര്‍ തീര്‍ച്ചയായും ശബരിമല സന്നിധിയിലും കയറുന്നതാണ്. അപ്പോള്‍ യുവതികള്‍ പ്രവേശിക്കാറില്ല എന്ന വാദത്തിന് യാതൊരു ആധികാരികതയുമില്ല. മാത്രമല്ല യുവതി പ്രവേശനം നിഷേധിക്കുന്നത് ആചാരപരമായ കാര്യമാണ് എന്ന വാദത്തിലും കഴമ്പില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. കാരണം ആചാരപരമായ സമ്പ്രദായങ്ങള്‍ക്ക് ഭരണഘടനയുടെ പരിരക്ഷ നല്‍കേണ്ടതില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക