Image

യോഗി ആദിത്യനാഥ്‌ പത്തനംതിട്ടയില്‍

Published on 14 February, 2019
യോഗി ആദിത്യനാഥ്‌ പത്തനംതിട്ടയില്‍

പത്തനംതിട്ട:ബിജെപിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ക്ക്‌ ആവേശമേകാന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വ്യാഴാഴ്‌ച പത്തനംതിട്ടയില്‍. നാല്‌ ലോക്‌സഭാ മണ്ഡലങ്ങളുടെ ക്ലസ്റ്റര്‍ യോഗത്തിലും പേജ്‌ പ്രമുഖ്‌മാരുടെ യോഗത്തിലും യോഗി പങ്കെടുക്കും.

ബിജെപി പ്രതീക്ഷ വയ്‌ക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ താരപ്രചാരകരിലൊരാളായ യോഗിയുടെ വരവ്‌ ആവേശത്തോടെയാണു നേതൃത്വം കാണുന്നത്‌.

. സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളെ നാലു വീതമുള്ള അഞ്ച്‌ ക്ലസ്റ്ററുകളായി തിരിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണു ബിജെപിയുടെ നീക്കം. ശബരിമല വിഷയം കത്തിനിന്ന പത്തനംതിട്ട ജില്ലയിലേക്കു യോഗിയെ എത്തിച്ച്‌ പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക