Image

ഷഫീഖ്‌ അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

Published on 14 February, 2019
ഷഫീഖ്‌ അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: പോക്‌സോ കേസില്‍ പ്രതിയായ തിരുവനന്തപുരം തോളിക്കോട്‌ ജുമാ മസ്‌ജിദിലെ മുഖ്യ ഇമാമായിരുന്ന ഷഫീഖ്‌ അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

താന്‍ നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും എസ്‌.ഡി.പി.ഐയുടെ വേദിയില്‍ സംസാരിച്ചതിനാല്‍ സി.പി.ഐ.എമ്മുകാര്‍ നല്‍കിയ പരാതിയിലാണ്‌ കേസെന്നുമാണ്‌ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഖാസിമി പറയുന്നത്‌. കേസ്‌ ഉച്ചയ്‌ക്ക്‌ ശേഷം പരിഗണിക്കും.

ഷെഫീഖ്‌ അല്‍ ഖാസിമിയ്‌ക്കെതിരെ പൊലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുത്തതോടെ ഖാസിമി ഒളിവിലായിരുന്നു.

പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കീഴടങ്ങണമെന്ന്‌ അഭിഭാഷകന്‍ വഴി പൊലീസ്‌ ഇമാമിനോട്‌ ആവശ്യപ്പെട്ടിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ്‌ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്‌.

തോളിക്കോട്‌ ജുമാ മസ്‌ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഖാസിമിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്‌.

ഷെഫീഖ്‌ അല്‍ ഖാസിമി ലൈംഗികമായി ആക്രമിച്ചെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ പെണ്‍കുട്ടി ഷെഫീഖ്‌ അല്‍ ഖാസിമി ലൈംഗികാതിക്രമം നടത്തിയെന്ന്‌ വ്യക്തമാക്കിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക