Image

യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന്‌ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

Published on 14 February, 2019
യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന്‌ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
ന്യൂദല്‍ഹി: ശബരിമലയില്‍ യുവതി സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന്‌ സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. പത്തു വയസുകാരിയും ബ്രഹ്മചര്യത്തെ ഇല്ലാത്താക്കുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പുനപരിശോധന ഹരജിയില്‍ എഴുതി നല്‍കിയ വാദത്തിലായിരുന്നു സര്‍ക്കാര്‍ നിലപാട്‌.

ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്‌ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും യുവതി പ്രവേശന വിലക്ക്‌ ശബരിമലയില്‍ ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുനപരിശോധന ഹരജിയിലെ മറ്റുള്ളവരുടെ വാദങ്ങള്‍ ഇനി പരിശോധിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക