Image

ത്രി​കോ​ണ മ​ത്സ​രം ബി​ജെ​പി നേ​ട്ട​മാ​ക്കും; ഡ​ല്‍​ഹി സ​ഖ്യം കോ​ണ്‍​ഗ്ര​സ് ത​ള്ളി​യെ​ന്ന് കേ​ജ​രി​വാ​ള്‍

Published on 14 February, 2019
ത്രി​കോ​ണ മ​ത്സ​രം ബി​ജെ​പി നേ​ട്ട​മാ​ക്കും; ഡ​ല്‍​ഹി സ​ഖ്യം കോ​ണ്‍​ഗ്ര​സ് ത​ള്ളി​യെ​ന്ന് കേ​ജ​രി​വാ​ള്‍
ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​സാ​ധ്യ​ത കോ​ണ്‍​ഗ്ര​സ് ഏ​റെ​ക്കു​റെ ഉ​പേ​ക്ഷി​ച്ചു ക​ഴി​ഞ്ഞ​താ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ത്ത പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​എ​പി നേ​താ​വു കൂ​ടി​യാ​യ കേ​ജ​രി​വാ​ള്‍ ഡ​ല്‍​ഹി സ​ഖ്യ​ത്തെ​ക്കു​റി​ച്ച്‌ ന​യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഖ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഖ്യം ഏ​റെ​ക്കു​റെ ഉ​പേ​ക്ഷി​ച്ചു ക​ഴി​ഞ്ഞ​താ​ണെ​ന്ന് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​നു ആം ​ആ​ദ്മി പാ​ര്‍​ട്ടി കൂ​ടു​ത​ല്‍ താ​ല്‍​പ​ര്യ​മെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് ത്രി​കോ​ണ മ​ത്സ​ര​ത്തി​ല്‍ ബി​ജെ​പി​യാ​യി​രി​ക്കും നേ​ട്ട​മു​ണ്ടാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ മ​റു​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​സി​പി നേ​താ​വ് ശ​ര​ത് പ​വാ​റി​ന്‍റെ വീ​ട്ടി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ രാ​ഹു​ലും കേ​ജ​രി​വാ​ളും ഒ​രു​മി​ച്ച്‌ പ​ങ്കെ​ടു​ത്തി​രു​ന്നു.​ഇ​രു​വ​രും ആ​ദ്യ​മാ​യാ​ണ് ഒ​ന്നി​ച്ച്‌ ഒ​രു വേ​ദി​യി​ല്‍ എ​ത്തു​ന്ന​ത്. 

യോ​ഗ​ത്തി​ല്‍ പൊ​തു​മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ച്ചു നി​ല്‍​ക്കാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു. മ​മ​ത ബാ​ന​ര്‍​ജി അ​ട​ക്കം നി​ര​വ​ധി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ശ​ര​ത് പ​വാ​റാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വി​ളി​ച്ചു ചേ​ര്‍​ത്ത​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക