പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഖാദി ബോര്‍ഡ്
ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജിനെതിരെ നടന് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ ജോര്‍ജ്ജ്
മാപ്പുപറയണമെന്നതാണ് മോഹന്‍ലാലിന്റെ ആവശ്യം.
ഇത് സംബന്ധിച്ച് മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്കാന് തയ്യാറായില്ലെങ്കില്‍ അമ്ബത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹന്‍ലാല്‍ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്.
ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്ബനിയുടെ പരസ്യത്തിന്റെ ഭാഗമായി ചര്‍ക്കയില്‍ നൂല് നൂല്ക്കുന്ന രംഗത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹന്‍ലാലിനും മുണ്ട് നിര്‍മ്മാണ കമ്ബനിക്കും
നോട്ടീസ് അയച്ചു.
ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോര്‍ഡ് നോട്ടീസയച്ചത്. ഇക്കാര്യം ശോഭന ജോര്‍ജ് പൊതുവേദിയില്‍ പരസ്യമായി പറയുകയും ചെയ്തു. ഇത് പിന്നീട് മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.
വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനയ്ക്കും ഖാദി ബോര്‍ഡിനും അയച്ച വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാലിന്റെ ആവശ്യം. തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോര്‍ജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു.
എന്നാല്‍ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുന്‍പാണ് ശോഭനാ ജോര്‍ജ് ഈ വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന.