Image

താന്‍ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് ചില കമ്മികള്‍ ; രമേശ് ചെന്നിത്തല

Published on 14 February, 2019
താന്‍ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് ചില കമ്മികള്‍ ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: താന്‍ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് ചില കമ്മികളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്‌എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും കന്‍റോണ്‍മെന്‍റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിലെ ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും സീറ്റ് വിഭജനം സംബന്ധിച്ച്‌ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം എടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകം. ഫെബ്രുവരി 25 ഓടെ സ്ഥാനാര്‍ഥി ലിസ്റ്റ് നല്‍കണം എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍റെ യാത്ര നടക്കുന്നതിനാല്‍ മാര്‍ച്ച്‌ ആദ്യ വാരത്തോടെ പട്ടിക നല്‍കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക