Image

സാമ്ബത്തിക തട്ടിപ്പ്; പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published on 14 February, 2019
സാമ്ബത്തിക തട്ടിപ്പ്; പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: എംഎല്‍എ പി.വി. അന്‍വറിനെതിരായ സാമ്ബത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രവാസി വ്യവസായിയെ കബളിപ്പിച്ച്‌ 50 ലക്ഷം തട്ടിയെടുത്ത കേസിലാണ് നിലമ്ബൂര്‍ എംഎല്‍എയ്‌ക്കെതിരെ നടപടി. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മലപ്പുറം സ്വദേശിയായ വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് എംഎല്‍എയ്‌ക്കെതിരെ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും എം.എല്‍.എയെ സംരക്ഷിക്കാന്‍ കുറ്റപത്രം പോലും സമര്‍പ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതനുസരിച്ചാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം മലപ്പുറം സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗമായിരിക്കും അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇതിന് ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക