Image

ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേ​സ്: ദീ​പ​ക് ത​ല്‍​വാ​ര്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍

Published on 14 February, 2019
ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേ​സ്: ദീ​പ​ക് ത​ല്‍​വാ​ര്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ല്‍ കേ​സി​ല്‍ ദീ​പ​ക് ത​ല്‍​വാ​റി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ത​ല്‍​വാ​റി​നെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ട് ഉ​ത്ത​ര​വാ​യ​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​ഡി കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​വി​ട്ട​ത്.

കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നാ​യി ഫെ​ബ്രു​വ​രി 28 ലേ​ക്ക് മാ​റ്റി. വി​ജ​യ് മ​ല്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ത​ല്‍​വാ​റി​നും ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് രാ​ജീ​വ് സ​ക്സേ​ന​യേ​യും ദീ​പ​ക് ത​ല്‍​വാ​റി​നേ​യും യു​എ​ഇ ഇ​ന്ത്യ​യ്ക്കു കൈ​മാ​റി​യ​ത്. പ്ര​തി​രോ​ധ ഇ​ട​നി​ല​ക്കാ​ര​ന്‍ കൂ​ടി​യാ​യ ത​ല്‍​വാ​ര്‍ അ​ഗ​സ്റ്റ വെ​സ്റ്റ്‌​ലാ​ന്‍​ഡ് ഇ​ട​പാ​ടി​ലും ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക