Image

ജോയി ചെമ്മാച്ചേലിന്റെ വിയോഗം തീരാനഷ്ടം: ഡോ. മാമ്മന്‍ സി. ജേക്കബ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 14 February, 2019
ജോയി ചെമ്മാച്ചേലിന്റെ വിയോഗം  തീരാനഷ്ടം: ഡോ. മാമ്മന്‍ സി. ജേക്കബ്
ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റും, കമ്മിറ്റിയംഗവും, സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യവുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായി ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി. ജേക്കബ് അറിയിച്ചു.

ജോയിയുടെ പെട്ടന്നുള്ള വേര്‍പാട് വ്യക്തിപരമായ നഷ്ടം കൂടിയാണ്. ഫൊക്കാനയുടെ പദവികളില്‍ ജോയി പ്രവര്‍ത്തിച്ച സമയങ്ങളിലൊക്കെ ഏതെങ്കിലുമൊരു പദവിയില്‍ ഞാനും പ്രവര്‍ത്തിച്ചിരുന്നു.അന്നു മുതല്‍ ഉണ്ടായിരുന്ന ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ജോയി ഫൊക്കാനാ ചിക്കാഗോ കണവന്‍ഷന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചപ്പോളാണ് കണ്‍വന്‍ഷന്‍ വേറെ ഒരു തലത്തിലെത്തി. ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ മികച്ച കണ്‍വന്‍ഷനായി ചിക്കാഗോ കണ്‍വന്‍ഷന്‍ മാറി.

എല്ലാ ആളുകളോടും ഒരേ മനസോടെ പ്രവര്‍ത്തിക്കുവാനും, സ്‌നേഹം പങ്കിടുവാനും ജോയി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നിര്‍ദ്ധനരോടും, ആലംബഹീനരോടും അദ്ദേഹത്തിനുണ്ടായിരുന്ന പ്രത്യേക ശ്രദ്ധ ഒരു മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനാക്കി മാറ്റി. കേരളത്തിന് കാര്‍ഷിക രംഗത്തിന് ജോയി ചെമ്മാച്ചേല്‍ നല്‍കിയ സംഭാവനകളും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നവയാണ്.

ഒരു നല്ല സുഹൃത്ത്, സംഘാടകന്‍, മനുഷ്യ സ്‌നേഹി നിരവധി വിശേഷണങ്ങള്‍ നമുക്ക് വിളിക്കാവുന്ന ജോയിച്ചന്‍ ഇനി ഓര്‍മ്മ. നമ്മുടെ ഓര്‍മ്മയില്‍ ജോയി ചെമ്മാച്ചേലിന്റെ ദീപ്ത സാന്നിദ്ധ്യം ഉണ്ടാകട്ടെ. ചെമ്മാച്ചേല്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതോടൊപ്പം ഒരിക്കല്‍ കൂടി പരേതാത്മാവിന് ശാന്തി നേരുകയും ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക