Image

ആര്‍എസ്‌എസിനെതിരെ രാഹുല്‍ ഗാന്ധി

Published on 14 February, 2019
ആര്‍എസ്‌എസിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സമൂഹത്തില്‍ വെറുപ്പ്‌ പടര്‍ത്തുന്നത്‌ ആര്‍എസ്‌എസ്‌ ആണെന്ന്‌ ആരോപിച്ച്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ആരാണോ കാലത്ത്‌ ട്രൗസര്‍ ധരിക്കുകയും കയ്യില്‍ ലാത്തിയും കൊണ്ടു നടക്കുന്നത്‌ അവര്‍ വെറുപ്പ്‌ മാത്രമാണ്‌ പടര്‍ത്തുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാഷ്ട്രീയ സേവാദള്‍ ദേശീയ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇന്ത്യ ഇപ്പോള്‍ പ്രത്യയശാസ്‌ത്ര പോരാട്ടത്തിന്റെ ഭൂമികയാണ്‌. ഒരു ഭാഗത്ത്‌ വെറുപ്പ്‌ പടര്‍ത്തുന്ന ബിജെപിയും ആര്‍എസ്‌എസും മറുഭാഗത്ത്‌ സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന പ്രത്യയശാസ്‌ത്രവും.

കോണ്‍ഗ്രസ്‌ സ്‌നേഹവും സൗഹാര്‍ദവും പടര്‍ത്താനാണ്‌ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക