Image

പുല്‍വാമയിലെ ചാവേറിന്‍റെ അവസാന വീഡിയോ പുറത്ത്; താന്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് ആവേശത്തോടെ പറഞ്ഞ് ഭീകരന്‍

കല Published on 14 February, 2019
പുല്‍വാമയിലെ ചാവേറിന്‍റെ അവസാന വീഡിയോ പുറത്ത്; താന്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് ആവേശത്തോടെ പറഞ്ഞ് ഭീകരന്‍

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ചാവേറായി പ്രവര്‍ത്തിച്ച ജയ്ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ മുഹമ്മദിന്‍റെ വീഡിയോ പുറത്ത്. സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി കൊലവിളി നടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 
ഈ വീഡിയോ നിങ്ങള്‍ കാണുമ്പോള്‍ താന്‍ സ്വര്‍ഗത്തിലായിരിക്കുമെന്ന് വീഡിയോയില്‍ ആദില്‍ പറയുന്നു. ഭീകരസംഘടനയില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നുവെന്നും ആദില്‍ പറയുന്നുണ്ട്. ജയ്ഷെ മുഹമ്മദിന്‍റെ ചാവേര്‍ വിഭാഗം തലവനായിരുന്നു ആദില്‍. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച  കാര്‍ ഓടിച്ചു കയറ്റിയാണ് ഇയാള്‍ ചാവേര്‍ ആക്രമണം നടത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക