Image

അപകീര്‍ത്തികരമായ പരാമര്‍ശം : 50 കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍: നിയമപരമായി നേരിടുമെന്ന് ശോഭന ജോര്‍ജ്ജ്

Published on 14 February, 2019
അപകീര്‍ത്തികരമായ പരാമര്‍ശം : 50 കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍: നിയമപരമായി നേരിടുമെന്ന് ശോഭന ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരേ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. പൊതുജന മധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജിനെതിരേയാണ് ലാല്‍ വക്കീല്‍ നോട്ടീസയച്ചത്.

തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭന ജോര്‍ജ് മാപ്പ് പറയണമെന്നും മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നല്‍കാന്‍ തയ്യാറാകണമെന്നും ലാല്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അമ്പത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍  അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ തുടക്കം. പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍ നൂല് നൂല്‍ക്കുന്ന രംഗത്തില്‍ അഭിനയിച്ചിരുന്നു. ഇതിനെതിരേ ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

Join WhatsApp News
വിദ്യാധരൻ 2019-02-15 09:07:51
നാൽപ്പത്തി ആറ് ജവാന്മാരാണ് ഈ അടുത്ത ദിവസം  തീവ്രവാദികളാൽ കുരുതി ചെയ്യപ്പെട്ടത് . മരണശേഷമുള്ള ഒരു വീരചക്രവും കൊടുത്ത് അവരുടെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും ചിലവിന് കൊടുത്ത് അവരെ മാനിക്കേണ്ട ഗവണ്മെന്റ് അതൊന്നും ചെയാതെ ഒരു സിനിമാക്കാരന് പത്മശ്രീയും ലുഫ്റ്റനന്റ് പദവിയും കൊടുത്ത് പൊക്കി കൊണ്ട് നടക്കുകയാണ് . യൂ ട്യൂബിൽ മനോരമയിലെ ഇന്റർവ്യൂ കൂടാതെ മദ്യപിച്ചിട്ട് ഒരു സിനിമാ സമ്മാനദാന ചടങ്ങിൽ  കാണിക്കുന്ന പേക്കൂത്തും കാണാം . തൊഴിലിന് പ്രതിഫലം വാങ്ങിക്കട്ടെ സുഖിക്കട്ടെ ആർക്ക് ചേതം .. പക്ഷെ സദാചാരത്തിന്റെ ബാലപാഠങ്ങൾ ഉപദേശിക്കാൻ ആർ ? പദ്മശ്രീയും പദമഭൂഷണും കൊടുത്ത് അതിന്റെ വിലയിടിച്ചതുകൊണ്ടാണ്  ഡോക്റ്റർ സുകുമാർ അഴിക്കോടിനെപ്പോലുള്ളവർ അത് നിഷേധിച്ചത് .  ഒരു സിനിമ നടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന ദിലീപിന് നാളെ പത്മശ്രീയും, ബ്രിഗേഡിയർ പദവിയും കിട്ടില്ലെന്നാരറിഞ്ഞു . ഓരോ ഭടന്മാരും ആവശ്യത്തിലധികം പരിശീലനവും അതിലുപരി തണുപ്പിലും വെയിലിലും കിടന്ന് മറവിക്കുകയും പൊള്ളുകയും ചെയ്ത് രാജ്യത്തിന് വേണ്ടി ജീവൻ കൊടുക്കുമ്പോൾ, തൂണും ചാരി നിൽക്കുന്നവന് പെണ്ണ്.  അഭിനയത്തിന്റെ കാര്യത്തിൽ എനിക്കും മോഹൻലാലിനെ ഇഷ്ടമാണ് . അതിനപ്പുറം അയാളെ കാണുമ്പൊൾ സല്യൂട്ട് ചെയ്യാൻ ഞാൻ അയാളെക്കാളും ഒട്ടും താഴെയല്ല .  അണ്ടനേയും അഴകോടനേയും ദൈവമാക്കിയും പ്രസവിക്കാത്തവരെ അമ്മയാക്കിയും പൊക്കി കൊണ്ട് നടക്കുന്ന നാട്, സ്വന്തം കാലിൽ എഴുനേറ്റു നിൽക്കാൻ ഇനിയും കാലങ്ങൾ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു 
മറിയാമ്മ ജോസ് 2019-02-15 04:05:17
ഈ മോഹന ലാലിനെയൊക്കെ  ഇങ്ങനെ  ദൈവമായി  ചുമ്മികൊണ്ടു  നടക്കുന്നവര്ക്ക്  ഒരു  യൂക്തിബോധവുമില്ല . ഈ വലിയ  പദ്‌മശ്രീ , ലെറ്റനന്റ് ഖേനൽ  വല്ലതിനും  അർഹനാണോ .  സിനാമാ  സിനിമാ  എന്നും പറഞ്ഞും , അനവധി പരസിയം  പറഞ്ഞും  ഒത്തിരി  കോടികൾ  അടിച്ചെടുക്കുന്നു . ഇവരെയൊക്കെ  കൊണ്ട്  പാവങ്ങൾക്ക്  എന്തു  ഗുണം . കൂലി കൊടുത്തു  കൈയടിക്കാൻ  ഫാൻസിനെ  വളർത്തുന്നു .  ഈ ശോഭനയും  വലിയ  മെച്ചമല്ലെങ്കിലും  ലാലിനേക്കാൾ   നുറുമടങ്ങു  ബെറ്റർ  ആണ് . അതിനാൽ  ശോഭനക്കും  ഖാദിബോർഡിനും  പൊതുജനങ്ങൾ  സപ്പോർട്ട്  ദയവായി  കൊടുക്കുക . ശരിക്കു  പറഞ്ഞാൽ  ഖാദിബോർഡും  ശോഭനയും  മോഹന  ലാലിനെ  തിരിച്ചു  ഒരു  നൂറു  കോടിക്ക്  സു ചെയ്യണം . ഒത്തിരി  അഹംകാരികളയാ  സൊ കാളേഡ്  സൂപ്പർ  സ്റാറുകളെ  ഒതുക്കേണ്ടതുണ്ടതുണ്ട് . അവർ പലരും  പുബ്ലിക്കിൻദ  തലയിൽ  കയറി  മൂത്ര  മൊഴിക്കുന്നതു  നിർത്തണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക