Image

പ്രണയദിനത്തില്‍ വിവാഹക്കാര്യം വെളിപ്പെടുത്തി ആര്യ; സയേഷ തന്നെ വധു

Published on 14 February, 2019
പ്രണയദിനത്തില്‍ വിവാഹക്കാര്യം വെളിപ്പെടുത്തി ആര്യ; സയേഷ തന്നെ വധു

പ്രണയദിനത്തില്‍ പ്രണയം വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം ആര്യ. നടി സയേഷയാണ് ആര്യയുടെ പങ്കാളിയാകുന്നത്. എല്ലാവരുടേയും അനുഗ്രഹത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണെന്നും മാര്‍ച്ചില്‍ വിവാഹിതരാകുമെന്നും താരം ട്വിറ്ററില്‍ പങ്കുവച്ചു

നേരത്തെയും ഇരുവരുടേയും പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപനം ഇന്നാണ് ഉണ്ടായിരിക്കുന്നത്. ഹൈദരാബാദില്‍ വച്ചാകും വിവാഹം എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആശംസകളുമായി സുഹൃത്തുക്കളുടെ വലിയ നിരയാണ് വന്നത്.

ഗജിനികാന്ത് എന്ന ചിത്രത്തിലൂടെയാണ് സയേഷ ആര്യയുടെ നായികയാകുന്നത്. ഇതിലൂടെയാണ് ഇരുവരും പ്രണയത്തില്‍ ആകുന്നതും. കെവി ആനന്ദിന്റെ കാപ്പന്‍ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലും സൂര്യയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ ആകുന്നത്.

നേരത്തെ ആര്യയുടെ വിവാഹം റിയാലിറ്റി ഷോ ആക്കി നടത്തിയിരുന്നു. പിന്നാലെ വിജയി ആയ അബര്‍നദി ആര്യയെ മാത്രമെ വിവാഹം ചെയ്യു എന്ന് പറഞ്ഞ് രംഗത്തുവരികയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക