Image

ഇടിക്കുള മാത്യുവിന് യാത്രയപ്പു നല്‍കി

Published on 14 February, 2019
ഇടിക്കുള മാത്യുവിന് യാത്രയപ്പു നല്‍കി

കുവൈത്ത് സിറ്റി: മുപ്പത്തി അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിത അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി അംഗം ഇടിക്കുള മാത്യുവിന് യാത്രയപ്പു നല്‍കി. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ ജില്ലാ പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയേലും ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രനും ചേര്‍ന്ന് നല്‍കി. ഇടിക്കുള മാത്യു പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ സ്മരിക്കപ്പെട്ടു.

ഒഐസിസി കുവൈറ്റ് മാര്‍ച്ച് രണ്ടിനു സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തുന്ന പ്രതിപക്ഷ നേതാവിന് ഉജ്വല സ്വികരണം ഒരുക്കുവാന്‍ ജന്മനാടായ ആലപ്പുഴ ഒരുങ്ങുന്നു. ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ഒഐസിസി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. 

യോഗത്തില്‍ ഒഐസിസി ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ളയ്, ഒഐസിസി ട്രഷറര്‍ രാജീവ് നടുവിലേമുറി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫിലിപ്പ് തോമസ് നന്ദിയും അര്‍പ്പിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക