Image

അരിസോണയില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചു

റോയ് മണ്ണൂര്‍ Published on 15 February, 2019
അരിസോണയില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചു
ഫീനിക്‌സ് :  അരിസോണയിലെ  ഇന്റര്‍ നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനക്ക് തുടക്കമായി ഫെബ്രുവരി  11  തിങ്കളാശ്ച  ആരംഭിച്ച  പ്രാര്‍ത്ഥന മാര്‍ച്ച്  3  ഞായറാഴ്ച രാവിലത്തെ ആരാധനയോടെ  സമാപിക്കും. ഈ വര്‍ഷത്തെ  തീം  റിവൈവ് മീ  ( നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?  സങ്കീ 85 : 6 )

 എല്ലാ ദിവസങ്ങളിലും വൈകിട്ട് 7  മണിക്ക്  പ്രാര്‍ത്ഥന യോഗങ്ങള്‍ ഉണ്ടായിരിക്കും . ഈ യോഗങ്ങളില്‍ പാസ്റ്റര്‍  ജെഫ് പീറ്റേഴ്‌സണ്‍, പാസ്റ്റര്‍  ഫെലിക്‌സ് ചിവന്ദിരേ , പാസ്റ്റര്‍ ബാബു മത്തായി തുടങ്ങിയവര്‍ ദൈവവചനം പ്രസംഗിക്കും.  ഫെബ്രുവരി  16 ശനിയഴ്ച വൈകിട്ട്  3 മണി മുതല്‍ 5 മണി വരെ യുവജനങ്ങള്‍ക്ക് വേണ്ടി  സ്‌പെഷ്യല്‍ മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട് . പ്രാര്‍ത്ഥന ആവശ്യങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും   വിളിക്കുക.  ഫോണ്‍ : 480  390  1217 വെബ്‌സൈറ്റ്  www.indiachurchaz.org




അരിസോണയില്‍ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക