Image

മുന്‍ഭാര്യയുമായുള്ള വാക്കേറ്റത്തില്‍ കുത്തേറ്റ 35കാരന്‍ മരിച്ചു

Published on 15 February, 2019
മുന്‍ഭാര്യയുമായുള്ള വാക്കേറ്റത്തില്‍ കുത്തേറ്റ  35കാരന്‍ മരിച്ചു
കഴക്കൂട്ടം: മുന്‍ ഭാര്യയുമായുള്ള വാക്കേറ്റത്തിനിടയില്‍ കുത്തേറ്റ്‌ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ പുല്ലാന്നിവിള ഷെഹാന മന്‍സിലില്‍ സുനീര്‍(35)മരിച്ചു.

സംഭവത്തില്‍ കാട്ടാക്കട സ്വദേശി ഷെമീര്‍ (25) അറസ്റ്റിലായി. സുനീര്‍ കുളത്തൂര്‍ ചിത്തിര നഗര്‍ സ്വദേശിനിയായ ശ്രീജ (30)യെ വിവാഹം ചെയ്‌ത്‌ ആ ബന്ധത്തില്‍ ഇവര്‍ക്കും 2 മക്കളുമുണ്ട്‌. എന്നാല്‍ 3 വര്‍ഷം മുമ്‌ബ്‌ ശ്രീജയെ ഉപേക്ഷിച്ച സുനീര്‍ വേറെ വിവാഹവും കഴിച്ചു.

എന്നാല്‍ ഇടക്കിടെ കുളത്തൂര്‍ എത്തുന്ന സുനീര്‍ ശ്രീജയുമായി വഴക്കുണ്ടാക്കുകയും മക്കളെ മര്‍ദിക്കുകയും ചെയ്‌തിരുന്നു. മകനെ മര്‍ദിച്ചത്‌ ചോദ്യം ചെയ്‌തതില്‍ ക്ഷുഭിതനായ സുനില്‍ ശ്രീജയെ കത്തിയുമായി അക്രമിച്ചു.

ഇതിനിടെ ഷെമീര്‍ കത്തി പിടിച്ചു വാങ്ങി കുത്തുകയായിരുന്നു. സംഭവത്തില്‍ ശ്രീജക്കെതിരെ കേസെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക