Image

ഇല്ല (കവിത : ജിഷ രാജു)

ജിഷ രാജു Published on 15 February, 2019
ഇല്ല (കവിത : ജിഷ രാജു)
ഒരു ചെറുപുഞ്ചിരിയോടെ
വെറുതെ 'ഒന്നുമില്ല'
എന്നു പറയുമ്പോഴും,
മനസ്സിന്റെ 
ഒരു കോണിലെന്തെങ്കിലും ,
ഇത്തിരി രഹസ്യം
ഒളിപ്പിച്ച് വച്ചിട്ടുണ്ടാവും.

ഇത് എനിക്കറിയില്ല
എന്നോതുമ്പോഴും
അറിവിന്റെ ചെറുതുണ്ടെങ്കിലും
ഉള്ളിലുണ്ടാവും.

സങ്കടമൊന്നുമില്ലെന്ന്
അവര്‍ത്തിക്കുമ്പോഴും
ഒരു കുഞ്ഞു നൊമ്പരം
ഹൃദയത്തില്‍ ഒളിപ്പിച്ചിട്ടുണ്ടാവും

സംതൃപ്തമല്ല എന്ന് പറയുമ്പോഴും
എത്രയോ തവണ അതിന്റെ
രുചി നമ്മള്‍ നുണഞ്ഞു കാണും.

ഇല്ല
എന്ന കുഞ്ഞു വാക്കിന്റെ
പിന്നില്‍ എന്തൊക്കയാണ്
നാം അനുദിനം ഒളിപ്പിക്കുന്നത്.

വര
ആദി

ഇല്ല (കവിത : ജിഷ രാജു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക