Image

അരുണ്‍ ജെയ്‌റ്റിലി വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു

Published on 15 February, 2019
അരുണ്‍ ജെയ്‌റ്റിലി വീണ്ടും ധനമന്ത്രിയായി ചുമതലയേറ്റു
അമേരിക്കയില്‍ നിന്ന്‌ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ അരുണ്‍ ജെയ്‌റ്റിലി വെള്ളിയാഴ്‌ച ധനമന്ത്രിയായി വീണ്ടും ചുമതലയേറ്റു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. മസിലുകളെ ബാധിക്കുന്ന പ്രത്യേക കാന്‍സറിനുള്ള ചികിത്സക്കാണ്‌ അദ്ദേഹം അമേരിക്കക്ക്‌ പോയത്‌.

അദ്ദേഹത്തിന്റെ അഭാവത്തില്‍ റയില്‍വെ മന്ത്രി പിയുഷ്‌ ഗോയലിനായിരുന്നു ധന വകുപ്പിന്റെ ചുമതല. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക