Image

പാകിസ്ഥാന്‌ കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി

Published on 15 February, 2019
പാകിസ്ഥാന്‌ കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കി
ദില്ലി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണണത്തില്‍ പാകിസ്ഥാന്‌ കനത്ത തിരിച്ചടി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

കശ്‌മീരില്‍ യുദ്ധ സമാനമായ സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പൊതു പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്‌.

സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകമന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു.

കേന്ദ്ര ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ ധനമന്ത്രിമാരും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവല്‍, മൂന്ന്‌ സേനാ മേധാവികള്‍, ഐബി, റോ മേധാവികളും ഡയറക്ടര്‍ ജനറല്‍ ഓഫ്‌ മിലിട്ടറി ഇന്റലിജന്‍സും യോഗത്തില്‍ പങ്കെടുത്തു.

തിരിച്ചടിക്കാന്‍ സൈന്യത്തിന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന്‌ പ്രധാനമന്ത്രി ദില്ലിയില്‍ പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി രണ്ട്‌ രാഷ്ട്രീയ പരിപാടികളിലാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ പങ്കെടുക്കാനിരുന്നത്‌.
കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്‌. വിദേശ സ്ഥാനപതിമാരുമായി രാഹുല്‍ ഗാന്ധി നടത്താനിരുന്ന കൂടിക്കാഴ്‌ചയാണ്‌ റദ്ദാക്കിയത്‌.
ലക്‌നൗവില്‍ നടത്താനിരുന്ന പത്രസമ്മേളനം പ്രിയങ്കാ ഗാന്ധിയും റദ്ദാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക