Image

മൂന്നു വര്‍ഷത്തെ പ്രണയം, 69-ാം വയസില്‍ അച്ഛനായി..! ആണ്‍കുഞ്ഞ് പിറന്നത് വെളിപ്പെടുത്തി ഹോളിവുഡ് സൂപ്പര്‍താരം റിച്ചാര്‍ഡ് ഗിയര്‍

Published on 15 February, 2019
മൂന്നു വര്‍ഷത്തെ പ്രണയം, 69-ാം വയസില്‍ അച്ഛനായി..! ആണ്‍കുഞ്ഞ് പിറന്നത് വെളിപ്പെടുത്തി ഹോളിവുഡ് സൂപ്പര്‍താരം റിച്ചാര്‍ഡ് ഗിയര്‍

ന്യൂയോര്‍ക്ക്: 69കാരനായ ഹോളിവുഡ് സൂപ്പര്‍താരം റിച്ചാര്‍ഡ് ഗിയറിനും ഭാര്യ അലെയ്ഹാന്ദ്ര സില്‍വയ്ക്കും ആണ് കുഞ്ഞ് പിറന്നു. മുപ്പത്തഞ്ചുകാരിയായ അലെഹാന്ദ്രയ്ക്കും 69കാരനായ റിച്ചാര്‍ഡിനും ആദ്യ വിവാഹത്തില്‍ കുട്ടികളുണ്ട്. റിച്ചാര്‍ഡിന്റെ ആദ്യ ഭാര്യയും ഹോളിവുഡ് താരവുമായ കാരെ ലൊവെല്ലിന് 19 വയസായ മകനുണ്ട്.

ഏറെ മാസങ്ങള്‍ക്ക് മുന്‍പേ അലെയ്ഹാന്ദ്ര വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ശേഷമാണ് റിച്ചാര്‍ഡ് ഗിയറുമായി പ്രണയത്തിലായത്. ആ ബന്ധം മൂന്നു വര്‍ഷക്കാലം നീണ്ടു. ശേഷം ഇരുവരും വിവാഹം ചെയ്തു. സ്പാനിഷ് ലാ ലീഗാ ക്ലബ് റയല്‍ മാഡ്രിഡിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഇഗ്‌നാഷ്യോ സില്‍വയുടെ മകളാണ് അലെയ്ഹാന്ദ്ര.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അനുഗ്രഹം തേടിയശേഷമാണ് അലെയ്ഹാന്ദ്ര താന്‍ ഗര്‍ഭിണിയായ വിവരം വെളിപ്പെടുത്തിയത്. ബുദ്ധമത വിശ്വാസിയും ദലൈലാമയുടെ അടുത്ത അനുയായിയുമാണ് ഗിയര്‍. ഇത് കണക്കിലെടുത്ത് ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്ബയിനിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഗിയറിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക