Image

കേരള യാത്രയുടെ സമാപനം: പങ്കെടുക്കാത്തതില്‍ രാഷ്ട്രീയമില്ലെന്ന് പി.ജെ.ജോസഫ്

Published on 15 February, 2019
കേരള യാത്രയുടെ സമാപനം: പങ്കെടുക്കാത്തതില്‍ രാഷ്ട്രീയമില്ലെന്ന് പി.ജെ.ജോസഫ്
കോട്ടയം: കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. യാത്രയുടെ പലഘട്ടങ്ങളിലും താന്‍ കൂടെയുണ്ടായിരുന്നു. അതിനാല്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും ജോസഫ് പറഞ്ഞു.

നേരത്തെ ജോസഫുമായി തര്‍ക്കമൊന്നുമില്ലെന്ന് ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണിയും പ്രതികരിച്ചിരുന്നു. ലോക്സഭാ സീറ്റിന്‍റെ പേരില്‍ ജോസഫിന് അതൃപ്തിയൊന്നുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നുമാണ് ജോസ് കെ. മാണി പ്രതികരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക