Image

ഐ.പി.സി സെന്‍ട്രല്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 16 April, 2012
ഐ.പി.സി സെന്‍ട്രല്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍
ചിക്കാഗോ: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ ഐ.പി.സി സെന്‍ട്രല്‍ റീജിയല്‍ കണ്‍വന്‍ഷന്‍ മേയ്‌ 10 - 12, 2012 വൈകിട്ട്‌ 6:30 മുതല്‍ 9:00 വരെ ഐ.പി.സി ഹെബ്രോന്‍, 2430 ഈസ്റ്റ്‌ ബാലാര്‍ഡ്‌ റോഡ്‌, ഡെസ്‌ പ്ലെയിന്‍സ്‌, ഇലനോയ്‌ 60016 ചര്‍ച്ചില്‍ വെച്ച്‌ നടക്കും.

ഐ.പി.സി. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി. വല്‍സന്‍ ഏബ്രഹാം, ഐ.പി.സി ഡല്‍ഹി പ്രസിഡന്റ്‌ പാസ്റ്റര്‍ കെ. ജോയി എന്നിവര്‍ മുഖ്യ പ്രസംഗകര്‍ ആയിരിക്കുമെന്ന്‌ റീജിയന്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ പി.സി. മാമ്മന്‍ അറിയിച്ചു.. നോര്‍ത്തമേരിക്കന്‍ ഐ.പി.സി. റീജിയനുകളില്‍ പ്രധാനപ്പെട്ട റീജിയനായ സെന്‍ട്രല്‍ റീജിയനില്‍ ഇല്ലിനോയി, മിച്ചിഗണ്‍, ഒഹായോ എന്നീ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകള്‍ അംഗങ്ങളാണ്‌.

കണ്‍വന്‍ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ പി.സി. മാമ്മന്‍ 847-489-8737, പാസ്റ്റര്‍ പി. വി. മാമ്മന്‍ 248-473-0585, പാസ്റ്റര്‍ ജോണ്‍ റ്റി. കുര്യന്‍ 708-923-6313, ബ്രദര്‍ ഡോണ്‍ കുരുവിള 847-772-7787, ബ്രദര്‍ ജേക്കബ്‌ ചാക്കോ 708-614-9497 എന്നിവരുമായി ബെന്ധപ്പെടുക.
ഐ.പി.സി സെന്‍ട്രല്‍ റീജിയന്‍ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക