Image

എത്രകാലം ഇങ്ങനെ ജവാന്‍മാര്‍ മരിച്ചു കൊണ്ടിരിക്കും, ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണം: നവ്‌ജ്യോത് സിംഗ് സിദ്ദു

Published on 15 February, 2019
എത്രകാലം ഇങ്ങനെ ജവാന്‍മാര്‍ മരിച്ചു കൊണ്ടിരിക്കും, ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണം: നവ്‌ജ്യോത് സിംഗ് സിദ്ദു

ചണ്ഡിഗഢ്: കശ്മീര്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ സ്ഥിരമായ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. എത്രകാലം ഇങ്ങനെ ജവാന്‍മാര്‍ മരിച്ചു കൊണ്ടിരിക്കുമെന്നും സിദ്ദു ചോദിച്ചു. പുല്‍വാമയില്‍ ഉണ്ടായത് ഭീരുക്കള്‍ നടത്തിയ ആക്രമണമാണ്. അതിനെ അപലപിക്കുന്നു. ഭീകരാക്രമണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. അതേസമയം കശ്മീരിന് വേണ്ടത് നിലനില്‍ക്കുന്ന പരിഹാരമാണ്. എത്രകാലം ഈ ചോരചിന്തല്‍ തുടരുമെന്നും സിദ്ദു ചോദിക്കുന്നു. പരസ്പരം പുലഭ്യം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

78 വാഹനങ്ങളുള്‍പ്പെട്ട വ്യൂഹത്തിനു നേരെ ജയ്‌ഷെ ഭീകരന്‍ സ്ഫോടകവസ്തു നിറച്ച എസ്യുവി ഓടിച്ചു കയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ആകെ 2500ലധികം ജവാന്മാരാണ് ബസുകളിലായുണ്ടായത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക