Image

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്‌; ഷഫീഖ്‌ അല്‍ ഖാസിമിയുടെ രണ്ട്‌ സഹോദരന്‍മാര്‍ കൂടി അറസ്റ്റില്‍

Published on 15 February, 2019
പെണ്‍കുട്ടിയെ പീഡിപ്പിച്ച  കേസ്‌; ഷഫീഖ്‌ അല്‍ ഖാസിമിയുടെ രണ്ട്‌ സഹോദരന്‍മാര്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാം ഷഫീഖ്‌ അല്‍ ഖാസിമിയുടെ രണ്ട്‌ സഹോദരന്‍മാരെ കൂടി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അന്‍സാരി, ഷാജി എന്നിവരെയാണ്‌ കൊച്ചിയില്‍ നിന്ന്‌ പൊലീസ്‌ പിടികൂടിയത്‌.

നേരത്തെ മറ്റൊരു സഹോദരന്‍ അല്‍ അമീനെ കൊച്ചി ഷാഡോ പൊലീസ്‌ പിടികൂടിയിരുന്നു.

പെണ്‍കുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇമാമിനെ രഹസ്യകേന്ദ്രത്തിലേക്ക്‌ മാറ്റിയെന്ന്‌ അല്‍ അമീന്‍ പൊലീസിന്‌ മൊഴി.

തിരുവനന്തപുരം തോളിക്കോട്‌ ജുമാ മസ്‌ജിദിലെ മുഖ്യ ഇമാമായിരുന്നു ഷഫീഖ്‌ അല്‍ ഖാസിമി.

തോളിക്കോട്‌ ജുമാ മസ്‌ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഖാസിമിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്‌.

അതേസമയം കേസില്‍ ഖാസിമി മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിച്ചിരുന്നു.

ഷഫീഖ്‌ അല്‍ ഖാസിമി ലൈംഗികമായി ആക്രമിച്ചെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ പെണ്‍കുട്ടി ഷഫീഖ്‌ അല്‍ ഖാസിമി ലൈംഗികാതിക്രമം നടത്തിയെന്ന്‌ വ്യക്തമാക്കിയത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക