Image

ഇന്ത്യ - പാക്‌ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം; അതീവ ജാഗ്രത

Published on 15 February, 2019
ഇന്ത്യ - പാക്‌ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം; അതീവ ജാഗ്രത
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന്‌ ഇന്ത്യ - പാക്‌ അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. അതീവ ജാഗ്രതയിലാണ്‌ സൈന്യം.

അതോടൊപ്പം ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്‌. ജനങ്ങള്‍ പാക്‌ വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത്‌ ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ദേശീയപാതകയുമേന്തി ജനക്കൂട്ടം റോഡ്‌ ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവില്‍ പ്രതിഷേധം അക്രമാസക്തമായതിനെ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു.

ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്‌.

തെക്കന്‍ കശ്‌മീരില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ്‌ സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്‌. മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്‍റര്‍നെറ്റ്‌ സേവനം പരിമിതപ്പെടുത്തി.

തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്‌മീര്‍ താഴ്വരയില്‍നിന്നുള്ള വാഹനവ്യൂഹത്തിന്‍റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു.

അതേസമയം, ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഇന്ത്യ എന്ത്‌ നടപടിയെടുക്കും എന്ന്‌ ഉറ്റു നോക്കുകയാണ്‌.
Join WhatsApp News
Commentator inchief 2019-02-15 11:19:57
A golden opportunity for America to cancel all aids to pak
Save thar money for the wall. He knows what a border
Emergency means- here or there .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക