Image

ജീവകാരുണ്യരംഗത്ത് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ മുന്നേറ്റം

Published on 15 February, 2019
ജീവകാരുണ്യരംഗത്ത് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ മുന്നേറ്റം
പ്രവര്‍ത്തനനിരതമായ ഇരുപത്തിനാലാം വര്‍ഷത്തിലേക്ക് അഭിമാനപൂര്‍വം പദമൂന്നിയിരിക്കുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരള ജന്മനാട്ടിലെ ആലംബഹീനരായ സഹോദരങ്ങളുടെ കണ്ണീരൊപ്പുവാന്‍ 25 വീടുകള്‍ ഇടുക്കി ജില്ലയില്‍ നിര്‍മ്മിക്കുന്നു.

ന്യൂയോര്‍ക്ക് ലോംഗ് ഐലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഇരുപത്തിനാലാമത് ഫണ്ട് റൈസിംഗ് ന്യൂയോര്‍ക്കില്‍ വളരെ സജീവമായി ആരംഭിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ വ്യവസായികളുടെ സ്‌പോണ്‍സര്‍ഷിപ്പ് വര്‍ഷങ്ങളായി ഈ സംഘടനയ്ക്ക് കരുത്ത് നല്‍കുന്നു. ജാതി മത ഭേദമില്ലാതെ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളും, എല്ലാ ദേശീയ സംഘടനകളും ഒരുപോലെ പിന്‍തുണയ്ക്കുന്ന സംഘടനയാണ് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരള ഇന്‍ ന്യൂയോര്‍ക്ക്.

പലതുള്ളി പെരുവെള്ളം എന്നു പറയുന്നതുപോലെ ഓരോരുത്തരുടേയും കൊച്ചുകൊച്ചു സംഭാവനകള്‍ കൊണ്ട് ഒരു വലിയ തുക സംഘടനയ്ക്ക് ഈവര്‍ഷം സമാഹരിക്കുവാന്‍ സാധിച്ചു. ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഓണ്‍ലൈന്‍ ഫണ്ട് റൈസിംഗ് പദ്ധതിയായ "ഗോ ഫണ്ട് മീ' ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. അതിലേക്ക് താത്പര്യമുള്ളവര്‍ക്ക് സംഭാവന നല്‍കാവുന്നതാണ്,

Our Goal is to raise 100,000 Dollor for Re-building kerala Housing Project this Year.

ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ ഭവന നിര്‍മ്മാണ പദ്ധതി 2019 മാര്‍ച്ചില്‍ കേരള ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചറിന്റെ സാന്നിധ്യത്തില്‍ ഇടുക്കി ജില്ലാ എം.എല്‍.എ റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടനയുടെ ഭാരവാഹികള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി അവരുടെ കൈകളില്‍ ചെക്ക് സുരക്ഷിതമായ എത്തിക്കുക എന്നതാണ് ഭാരവാഹികളുടെ തീരുമാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാലി കളപ്പുരയ്ക്കല്‍ (516 232 4819), ഷൈനി മാത്യു (516 640 8391), മേരി സിറിയക് (516 294 7718).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക