Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള നെവിന്‍ തോബിയാസ്‌ കലാപ്രതിഭ കൃപാ മറിയം കലാതിലകം

Published on 16 April, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള നെവിന്‍ തോബിയാസ്‌ കലാപ്രതിഭ കൃപാ മറിയം കലാതിലകം
ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലാമേള 2012 നടത്തപ്പെട്ടു. ഏപ്രില്‍ 14-ാം തീയതി ശനിയാഴ്‌ച ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഓഡിറ്റോറിയത്തില്‍ നടന്ന കലാമേള പ്രസിഡന്റ്‌ ബെന്നി വാച്ചാച്ചിറ ഉദ്‌ഘാടനം ചെയ്‌തു. നൂറില്‍പ്പരം കലാകാരന്മാരും കലാകാരികളും മാറ്റുരച്ച കലാമേളയില്‍ നെവിന്‍ തോബിയാസ്‌ കലാപ്രതിഭയായും, കൃപാ മറിയം പൂഴിക്കുന്നേല്‍ കലാതിലകവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ഇത്തവണ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട നെവിന്‍ തോബിയാസ്‌ ഇത്‌ മൂന്നാംതവണയാണ്‌ ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. കലാമേളയ്‌ക്ക്‌ സ്റ്റാന്‍ലി കളരിക്കമുറി, (ചെയര്‍മാന്‍), ജോജോ വെങ്ങാന്തറ (കോ-ചെയര്‍മാന്‍), ജോര്‍ജ്‌ തോട്ടപ്പുറം, സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആഷ്‌ലി ജോര്‍ജ്‌, അഗസ്റ്റിന്‍ കരിങ്കുറ്റി, റോയി നെടുങ്ങോട്ടില്‍, ലെജി പട്ടരുമഠത്തില്‍, ജെയിംസ്‌ കട്ടപ്പുറം, ജോഷി വള്ളിക്കളം, രഞ്‌ജന്‍ എബ്രഹാം, നാരായണന്‍ കുട്ടപ്പന്‍, ജെസ്സി റിന്‍സി, ബ്രിജിറ്റ്‌ ജോര്‍ജ്‌, ലീലാ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചതാണിത്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള നെവിന്‍ തോബിയാസ്‌ കലാപ്രതിഭ കൃപാ മറിയം കലാതിലകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക