Image

പ്രണയിനികളുടെ വിരഹദുഖം (ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 15 February, 2019
പ്രണയിനികളുടെ വിരഹദുഖം (ഡോ. ഇ.എം. പൂമൊട്ടില്‍)
ഘനശ്യാമ സന്ധ്യയതില്‍, വിരഹത്തിന്‍
ഘടികാരസൂചിയിഴഞ്ഞീടവെ
പ്രളയമായൊഴുകുന്നൊരാ മഴത്തുള്ളികള്‍
പ്രണയിനി തന്‍ അശ്രുബിന്ദുക്കളോ!

നാരിതന്‍ ദുഖമാ വര്‍ഷകാലത്തിന്റെ
രാവിലൊരിടിമിന്നലായ് മാറവെ
പോയൊരാ നാളുകള്‍ മായാതെ പിന്നെയും
ഓര്‍മ്മകളായവളെ ഉണര്‍ത്തി:

എത്രയോ ഹേന്തസന്ധ്യകളില്‍ നമ്മള്‍
പാര്‍വ്വണ ചന്ദ്രനെ സാക്ഷിയാക്കി,
ഒരു കുളിര്‍കാറ്റില്‍ ഒന്നിച്ചിരിക്കവെ
ഒത്തിരി സ്വപ്നങ്ങള്‍ നെയ്‌തെടുത്തില്ലേ!

എത്രയോ ഗ്രീഷ്മ പ്രഭാതങ്ങളില്‍ നാം
ആദിത്യനുണരുന്ന നേരങ്ങളില്‍
വര്‍ണ്ണപ്രഭാകിരണങ്ങള്‍ തലോടവെ
ഏറെ പ്രതീക്ഷകള്‍ പങ്കുവെച്ചില്ലേ!

എന്നിട്ടും വൈകാതെ വരുമെന്നു ചൊന്ന നീ
എവിടെയോ ദൂരെയായ് പോയതെന്തേ
വിരഹമീ നാളുകളേറെയായിട്ടും
പ്രിയനേ, നീ വീണ്ടും വരാത്തതെന്തേ;
സഖി നിന്റെ കാലൊച്ച കേള്‍ക്കുവാനിന്നും
വെറുതെ ഞാന്‍ മോഹിച്ചിരിക്കയാണോ!!
Join WhatsApp News
sudhir panikkaveetil 2019-02-15 17:04:57
രാധ കൃഷ്ണനോട് ചോദിച്ചു " നീ എന്തെ എന്നെ 
വിവാഹം കഴിക്കാത്തത്" കൃഷ്ണൻ മറുപടി പറഞ്ഞതിങ്ങനെ. 
"വിവാഹത്തിന് രണ്ട് ആത്മാക്കൾ വേണം. നമ്മൾ 
ഒരാത്മാവ് അല്ലെ". പ്രണയാതുരരായ രണ്ട് പേരിൽ 
ഒരാൾ കൂടെയില്ലാത്തത്കൊണ്ട് വിരഹം അനുഭവിക്കുന്ന 
പ്രണയിനി അവളുടെയും പ്രിയന്റെയും ആത്മാവ് 
ഒന്നാണെന്ന് മനസ്സിലാക്കുമ്പോൾ രാധയെപോലെ 
സന്തോഷവതിയാകും . ഡോക്ടർ പൂമൊട്ടിൽ സാർ 
അനുരാഗ മധുചഷകം തട്ടിമറിച്ചിരിക്കുന്നു 
ഈ പ്രണയകാവ്യത്തിൽ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക