Image

പത്തനംതിട്ട ജില്ലാ സംഗമം പത്താമത് വാര്‍ഷികാഘോഷം വെള്ളിയാഴ്ച

Published on 15 February, 2019
പത്തനംതിട്ട ജില്ലാ സംഗമം പത്താമത് വാര്‍ഷികാഘോഷം വെള്ളിയാഴ്ച
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) പത്താമത് വാര്‍ഷികം ഫെബ്രുവരി 15 വെള്ളിയാഴ്ച റിഹേലിയിലുള്ള അല്‍ ഖദീര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിജെഎസ് ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ പരിപാടി പജെഎസിന്റെ പ്രഥമ പ്രസിഡന്റ് മെഹബൂബ് അഹ്മദ് ഉദ്ഘാടനം ചെയ്യും. ആഘോഷ ചടങ്ങില്‍ പി.ജഎസ് സ്ഥാപക അംഗങ്ങളെ ആദരിക്കും. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്തൃന്‍ സ്‌കൂളില്‍ ആരംഭിച്ച മലയാളം ക്ലബിലേക്ക് പിജഐസ് സംഭാവന ചെയ്യുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും. 12ാം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയ പിജഐസ് അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന അവാര്‍ഡ് ദാനവും ഉണ്ടായിരിക്കും.

പിജെഎസിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളിലെ മുഖ്യ വിഷയങ്ങളേയും, അംഗങ്ങളുടെ കലാ സാംസകാരിക മേഖലകളിലെ കഴിവുകളേയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സ്‌നേഹ സ്മരണീക എന്ന സുവനറിന്റെ പ്രകാശനവും നടക്കും. ജിദ്ദയിലെ കലാ സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി നല്‍കുന്ന ഉല്ലാസ്‌കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡിന് ഈ വര്‍ഷം ജിദ്ദയിലെ പ്രശസ്ത നൃത്ത അധ്യാപിക പ്രസീത മനോജിന് നല്‍കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ഷികാഘോഷ പരിപാടിയില്‍ പത്തനംതിട്ട ജില്ലാ സംഗമം അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, പ്രശസ്ത നൃത്താധ്യാപിക സുധ രാജു അണിയിച്ചൊരുക്കിയ പത്തനംതിട്ടയെക്കുറിച്ചുള്ള അവതരണ സംഗീത നൃത്തം, പുഷ്പ സുരേഷ്, പ്രസീത മനോജ്, പ്രീത അജയന്‍, ബിന്ദു സണ്ണി എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്ത നൃത്തൃങ്ങള്‍, പിജെഎസ് മുന്‍ പ്രസിഡന്റ് അനില്‍ ജോണ്‍ സംവിധാനം ചെയ്യുന്ന കുടുംബ ബന്ധങ്ങളുടെ ഊടും പാവും ഊട്ടി ഉറപ്പിക്കുന്ന ’താളം തെറ്റിയ താരാട്ട്’ എന്ന സാമൂഹിക സംഗീത നാടകം, ജിദ്ദയിലെ പ്രമുഖ ഗായകരെ അണിനിരത്തിയുള്ള ഗാനസന്ധ്യ എന്നിവ പ്രധാന പരിപാടികളായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഷുഹൈബ് പന്തളം (രക്ഷാധികാരി), വിലാസ് അടൂര്‍ (പ്രസിഡന്റ്), അയ്യൂബ് പന്തളം (ജനറല്‍ സെക്രട്ടി), വര്‍ഗിസ് ഡാനിയേല്‍ (ട്രഷറര്‍), നൗഷാദ് അടൂര്‍, എബി കെ.ചെറിയാന്‍ (വൈസ് പ്രസിഡന്റ്), അനില്‍കുമാര്‍ പത്തനംതിട്ട (പി.ആര്‍.ഒ), മനോജ് മാത്യു അടൂര്‍ (സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍), തക്ബീര്‍ പന്തളം, സാബുമോന്‍ പന്തളം,അലി തേക്കുതോട് എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എബി ചെറിയാന്‍0502715302 / അനില്‍ കുമാര്‍ 0538378734

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക