Image

ജീവന്‍ ത്യജിച്ച ധിര ജവാന്മാര്‍ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 15 February, 2019
ജീവന്‍ ത്യജിച്ച ധിര ജവാന്മാര്‍ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍
കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ച ധിര ജവാന്മാര്‍ക്ക് ഫൊക്കാനയുടെ ആദരാഞ്ജലികള്‍.നമ്മുടെ ധിര ജവാന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ ആത്മാവിന് നേരെയുള്ള ആക്രമണമാണ്. രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ഓരോ ജവാനും ഭാരത്തിന്റെ അഭിമാനമാണ്. അവരോട് ഓരോ ഭാരതീയനും കടപ്പെട്ടിരിക്കുന്നു.

നമ്മുടെ രാജ്യത്തെ തകര്‍ക്കാനാണ് ഭീകരര്‍ ശ്രമിച്ചത്.ഇത്തരം ആക്രമണങ്ങള്‍കൊണ്ട് രാജ്യത്തെ തകര്‍ക്കാനും വിഭജിക്കാനും കഴിയില്ലെന്നു കാലം തെളിയിച്ചിട്ടുണ്ട്.ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന പാകിസ്ഥാന്റെ സ്വപ്നം ഒരു മിഥ്യ മാത്രമാണ്.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി ഇന്ത്യന്‍ ഗവണ്‍മെന്റ് സ്വീകരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല എന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു.

1980 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച കശ്മീരില്‍ ഉണ്ടായത്. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.ആക്രമണത്തില്‍ 44 ജവാന്മാരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നു. വയനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്.

നമ്മുടെ രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ഈ ധിര ജവാന്മാരെ ഒരിക്കലും നമുക്കു മറക്കാന്‍ കഴിയില്ല , ഈ കൊടുംക്രൂരതയോട് ഒരിക്കലും നമുക്കു പൊറുക്കാനും കഴിയില്ല , പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹ്വത്തരം തന്നെ. ഈ കൊടുംക്രൂരതയോട് ശക്തിയായി പ്രതിഷേധിക്കുന്നതായി ഫൊക്കാന ഭാരവാഹികളായ പ്രസിഡന്റ് മാധവന്‍ ബി.നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി, ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്ബ് ,എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, പോള്‍ കറുകപ്പിള്ളില്‍, ജോര്‍ജി വര്‍ഗീസ്, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, റീജിണല്‍ വൈസ് പ്രസിഡന്റ്മാര്‍, കമ്മിറ്റി മെംബേര്‍സ്, ട്രസ്ട്രീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ ഒരു സംയുകത പ്രസ്താവനയില്‍ അറിയിച്ചു.
Join WhatsApp News
Pisharody Rema 2019-02-16 10:20:29
Pranamam to those soldiers who lost their lives for our Nation.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക