Image

ജയ്‌ഹിന്ദ്‌ ടി.വി. യു.എസ്‌.എ സ്റ്റാര്‍ സിംഗര്‍ ജൂണിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 April, 2012
ജയ്‌ഹിന്ദ്‌ ടി.വി. യു.എസ്‌.എ സ്റ്റാര്‍ സിംഗര്‍ ജൂണിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ന്യൂയോര്‍ക്ക്‌: ജയ്‌ഹിന്ദ്‌ ടി.വി. അണിയിച്ചൊരുക്കുന്ന `സ്റ്റാര്‍ സിംഗര്‍ യു.എസ്‌.എ. ജൂണിയര്‍' എന്ന സംഗീത മത്സര പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അമേരിക്കന്‍ മലയാളികളായ 18 വയസ്സിനു താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട്‌ തയ്യാറാക്കിയിരിക്കുന്ന ഈ സംഗീത മത്സരത്തിന്‌ വമ്പിച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.

ഈ മത്സരത്തിന്റെ യോഗ്യതാ റൗണ്ടും ആദ്യ മത്സരവും റീജിയനുകളിലായിരിക്കും നടത്തുക. ഈസ്റ്റേണ്‍ റീജിയണ്‍: ഉത്‌ഘാടനവും ഓഡിഷനും മെയ്‌ 12-ന്‌ ന്യൂയോര്‍ക്കില്‍ നടക്കും. ആദ്യത്തെ മത്സരം മെയ്‌ 19-ന്‌ ന്യൂയോര്‍ക്കില്‍. മിഡില്‍ വെസ്റ്റ്‌ റീജിയണ്‍ (ഡാളസ്‌, ടെക്‌സാസ്‌): ഓഡിഷന്‍- ജൂണ്‍ 9, മത്സരം ജൂണ്‍ 10. നോര്‍ത്ത്‌ വെസ്റ്റ്‌ (ചിക്കാഗോ): ഓഡിഷന്‍ - ജൂലൈ 7-ന്‌, മത്സരം ജൂലൈ 8-ന്‌., മിഡില്‍ സതേണ്‍ താമ്പാ ഫ്‌ളോറിഡ, ഓഡിഷന്‍ ജൂലൈ 28 മത്സരം ജൂലൈ 29.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരും അല്ലാത്തവരുമായ, 18 വയസ്സിനു താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചുകൊണ്ട്‌ മലയാളികളുടെ ജനകീയ ചാനലായ ജയ്‌ഹിന്ദ്‌ ടി.വി തയ്യാറാക്കിയിരിക്കുന്ന ഈ റിയാലിറ്റി ഷോയിലൂടെ ഇവര്‍ക്ക്‌ തങ്ങളുടെ സംഗീതാഭിരുചി വളര്‍ത്തിയെടുക്കാനും, സംഗീത മത്സരത്തില്‍ മാറ്റുരച്ച്‌ തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുമുള്ള അവസരവുമാണ്‌.

മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‌കുന്നതാണ്‌. മത്സരാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത്‌ രജിസ്‌ട്രേഷന്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്‌. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിപാടി എല്ലാ ശനിയാഴ്‌ചയും രാവിലെ 9:30-ന്‌ ജയ്‌ഹിന്ദ്‌ ടി.വി.യില്‍ സംപ്രേക്ഷണം ചെയ്യൂന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിന്‍സ്‌മോന്‍ സഖറിയ 516 776 7061, ഏലിയാസ്‌ ടി. വര്‍ക്കി 914 481 7676, സുനില്‍ മഞ്ഞിനിക്കര 914 434 4158, ജോജി കാവനാല്‍ 914 409 5385, അമില്‍ പോള്‍ 914 299 2056,
Email starsingerusajunior@gmail.com starsingerusa@gmail.com
web site www.starsingerusajunior.com
ജയ്‌ഹിന്ദ്‌ ടി.വി. യു.എസ്‌.എ സ്റ്റാര്‍ സിംഗര്‍ ജൂണിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക