Image

ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എന്‍ജിന്‍ എറണാകുളത്ത്‌

Published on 16 February, 2019
 ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എന്‍ജിന്‍ എറണാകുളത്ത്‌
കൊച്ചി: ആവി എന്‍ജിനുകളില്‍ യാത്ര ചെയ്‌തിട്ടില്ലാത്ത പുതു തലമുറയ്‌ക്ക്‌ ആവേശം പകര്‍ന്നുകൊണ്ട്‌. ലോകത്തെ ഏറ്റവും പഴക്കമുള്ള കല്‍ക്കരി തീവണ്ടി എറണാകുളത്ത്‌ നിന്ന്‌ യാത്രയ്‌ക്കൊരുങ്ങുന്നു.

ആവി എന്‍ജിനില്‍ ഓടിയിരുന്ന ഇഐആര്‍ 21 എന്ന കല്‍ക്കരി തീവണ്ടിയാണ്‌ എറണാകുളം സൗത്തില്‍ നിന്ന്‌ ഹാര്‍ബര്‍ ടെര്‍മിനസിലേക്ക്‌ ശനിയും ഞായറും സര്‍വ്വീസ്‌ നടത്താന്‍ തയ്യാറെടുക്കുന്നത്‌.

ആവി എന്‍ജിന്‌ 163വര്‍ഷത്തെ കാലപ്പഴക്കമുണ്ട്‌. 55 വര്‍ഷം നീണ്ട സര്‍വീസ്‌ അവസാനിപ്പിച്ച്‌ ഒരു നൂറ്റാണ്ടിലധികമായി മ്യൂസിയത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു തീവണ്ടി.

പുനര്‍നിര്‍മ്മാണത്തിന്‌ ശേഷമാണ്‌ തീവണ്ടി ദക്ഷിണ റെയില്‍വേയാണ്‌ ഏറ്റെടുക്കുന്നത്‌. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണിക്കായിരിക്കും യാത്ര ആരംഭിക്കുന്നത്‌. ഒരേ സമയം നാല്‍പത്‌ പേര്‍ക്ക്‌ യാത്ര ചെയ്യാന്‍ സാധിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക