Image

പുല്‍വാമ ഭീകരാക്രമണത്തെപ്പറ്റിയുള്ള പരാമര്‍ശം: സിദ്ദുവിനെ കപില്‍ ശര്‍മ ഷോയില്‍ നിന്ന് പുറത്താക്കി

Published on 16 February, 2019
പുല്‍വാമ ഭീകരാക്രമണത്തെപ്പറ്റിയുള്ള പരാമര്‍ശം: സിദ്ദുവിനെ കപില്‍ ശര്‍മ ഷോയില്‍ നിന്ന് പുറത്താക്കി

മുംബൈ:പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദുവിനെ പ്രശസ്ത സ്റ്റാന്‍ഡ് അപ് കോമഡി ഷോ ആയ കപില്‍ ശര്‍മ ഷോയില്‍ നിന്ന് പുറത്താക്കി. സിദ്ദുവിന് പകരം അര്‍ച്ചന പുരണ്‍ സിംഗിനെ പകരം ഉള്‍പ്പെടുത്താനാണ് സോണി എന്‍റര്‍ടെയിന്‍മെന്‍റ് ടെലിവിഷന്‍റെ തീരുമാനം.

തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ചെയ്തികള്‍ക്ക് രാജ്യങ്ങള്‍ ഉത്തരവാദികളെല്ലെന്നും ഭീകരതയ്ക്ക് ദേശാതിര്‍ത്തികള്‍ ഇല്ലെന്നുമായിരുന്നു സിദ്ദുവിന്‍റെ പരാമര്‍ശം. എല്ലാ ദേശങ്ങളിലും നല്ലവരും മോശക്കാരും ചീത്ത മനുഷ്യരുമുണ്ട്. ചീത്ത മനുഷ്യര്‍ ശിക്ഷിക്കപ്പെടണം. അതിന് എല്ലാ പൗരന്‍മാരെയും കുറ്റപ്പെടുത്തരുതെന്നും സിദ്ദു പറഞ്ഞിരുന്നു.

ഇതിനെത്തുടര്‍ന്ന് സമൂഹ്യമാധ്യമങ്ങളില്‍ സിദ്ദുവിനെതിരെ വലിയ പ്രചാരണമാണ് നടന്നത്. കപില്‍ ശര്‍മ്മ ഷോയില്‍ നിന്ന് സിദ്ദുവിനെ പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നു. സിദ്ദുവിന്‍റെ പരാമര്‍ശം എല്ലാവര്‍ക്കും യോജിക്കാനാവുന്നത് അല്ലെന്നും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ചാനലിനെയും ഷോയെയും ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തള്ളിവിടുന്നതുകൊണ്ട് സിദ്ദുവിനെ ഒഴിവാക്കുകയാണ് എന്നാണ് സോണി ടെലിവിഷന്‍റെ വിശദീകരണം.

വിവാദങ്ങളെത്തുടര്‍ന്ന് പ്രധാന ടെലിവിഷന്‍ ഷോകളില്‍ നിന്ന് സോണി ടെലിവിഷന്‍ താരങ്ങളെ പിന്‍വലിക്കുന്നത് ഇദാഗ്യമല്ല. ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരി മീ ടൂ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോഴും സോണി ടിവി അദ്ദേഹത്തെ ഇന്ത്യന്‍ ഐഡോളിന്‍റെ പത്താം പതിപ്പിലെ വിധികര്‍ത്താവ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. മുമ്ബ് അസുഖം കാരണം സിദ്ദു കപില്‍ ശര്‍മ്മ ഷോയില്‍ നിന്ന് വിട്ടുനിന്നപ്പോഴും ഇപ്പോള്‍ പകരമായി എത്തിയ അര്‍ച്ചന പുരണ്‍ സിംഗ് ആയിരുന്നു പകരക്കാരി.

Join WhatsApp News
josecheripuram 2019-02-16 18:28:38
This is Like if your kid steals, curse,/physically abuse someone,Parents have  no accountability
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക