ശ്രീനഗര്‍: പുല്‍വാമയില്‍ ജീവന്‍ നഷ്ടപ്പെട്ട ധീര ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് ഷാരൂഖ് ഖാനും. "ധീര ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഹൃദയത്തില്‍ സ്പര്‍ശിച്ച അനുശോചനം രേഖപ്പെടുത്തുന്നു. നമ്മുടെ ജീവന്‍ നിലനിറുത്താന്‍ ജീവന്‍ വെടിഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേരുന്നു. #പുല്‍വാമ" ഷാരൂഖ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഭീകരാക്രമണത്തിന് ശേഷം വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് ജമ്മുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജമ്മു സിറ്റിയില്‍ വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റു.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ ആദരം. കശ്മീരിലെത്തിയ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജവാന്‍മാര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാനമേഖലകളെല്ലാം കടുത്ത സുരക്ഷാവലയത്തിലാണ്.