Image

തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ അകത്ത്‌ നിന്ന്‌ തന്നെ നടത്തിയ ആക്രമണമല്ല പുല്‍വാമയിലേതെന്ന്‌ എത്രപേര്‍ക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയും; ആനന്ദ്‌ പട്‌വര്‍ദ്ധന്‍

Published on 16 February, 2019
 തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ അകത്ത്‌ നിന്ന്‌ തന്നെ നടത്തിയ  ആക്രമണമല്ല പുല്‍വാമയിലേതെന്ന്‌ എത്രപേര്‍ക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയും; ആനന്ദ്‌ പട്‌വര്‍ദ്ധന്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തേക്കുറിച്ച്‌ കേള്‍ക്കുന്നതെല്ലാം ശരിയാണെന്ന്‌ വിശ്വസിക്കുന്നില്ലെന്ന്‌ വിഖ്യാത ഡോക്യുമെന്ററി സംവിധായകനും ദേശീയ പുരസ്‌കാര ജേതാവുമായ ആനന്ദ്‌ പട്‌വര്‍ദ്ധന്‍.

തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ അകത്ത്‌ നിന്ന്‌ തന്നെ നടത്തിയ ഒരു ആക്രമണമല്ല പുല്‍വാമയിലേതെന്ന്‌ എത്രപേര്‍ക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയുമെന്ന്‌ പട്‌വര്‍ദ്ധന്‍ ചോദിച്ചു.

ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പ്രത്യാക്രമണങ്ങള്‍ 'ദേശസ്‌നേഹ കര്‍ത്തവ്യ'മാക്കി മാറ്റി വോട്ട്‌ നേടാനുള്ള നീക്കമുണ്ടാകില്ലെന്നും ഉറപ്പിച്ച്‌ പറയാന്‍ കഴിയുമോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

ആക്രമണത്തില്‍ പാകിസ്‌താന്‌ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ ഒരു വിഭാഗം ആളുകള്‍ 'തിരിച്ചടി'ക്കണമെന്ന്‌ മുറവിളി കൂട്ടുന്നതിനിടെയാണ്‌ ആനന്ദ്‌ പട്‌വര്‍ദ്ധന്റെ പ്രതികരണം.

ആനന്ദ്‌ പട്‌വര്‍ദ്ധന്റെ പ്രതികരണം

`കശ്‌മീരില്‍ ജീവനുകള്‍ നഷ്ടപ്പെട്ട സംഭവം ദാരുണവും ഭീകരവുമാണ്‌. തീര്‍ച്ചയായും അത്‌ ഒരു ഭീകരാക്രമണമാണ്‌. നമ്മുടെ ഹൃദയം ഇരയായവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു.

ജിജ്ഞാസകൊണ്ട്‌ പറയട്ടെ. ഇത്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ക്രമീകരിക്കപ്പെട്ടിരുന്ന, അകത്ത്‌ നിന്നുണ്ടായ ഒരു ഭീകരാക്രമണം അല്ലായെന്ന്‌ എത്ര പേര്‍ക്ക്‌ നൂറ്‌ ശതമാനം ഉറപ്പിച്ച്‌ പറയാന്‍ കഴിയും?

ഇത്തരം ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കുമെന്നും അതിനേത്തുടര്‍ന്ന്‌ പ്രത്യാക്രമണങ്ങളിലൂടെ ഇത്‌ വലുതാകുമെന്നും അവ 'ദേശസ്‌നേഹ കര്‍ത്തവ്യമാക്കി' ഒരു പ്രത്യേക രീതിയില്‍ വോട്ട്‌ ചെയ്യാനുള്ള വഴിയാക്കി മാറ്റില്ലെന്നും എത്ര പേര്‍ക്ക്‌ പറയാന്‍ കഴിയും?

എനിക്ക്‌ സത്യം എന്തെന്ന്‌ അറിയില്ല. പക്ഷെ നമ്മളോട്‌ പറയുന്നതെല്ലാം ആരോഗ്യപരമാണെന്നും ദേശസ്‌നേഹത്താലുമാണെന്ന്‌ കരുതുന്നേയില്ല.

ഇവയിലേതെങ്കിലും ചോദിക്കുന്നത്‌ തന്നെ ഒരു ദേശവിരുദ്ധ പ്രവര്‍ത്തിയാകുമെന്ന്‌ എത്ര പേര്‍ക്ക്‌ ബോധ്യം വന്നു?`

വ്യാഴാഴ്‌ചയായിരുന്നു കശ്‌മീര്‍ പുല്‍വാലയില്‍ 44 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക