Image

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വീരജവാന്‌ ജന്മനാടിന്റെ അന്ത്യാഞ്‌ജലി

Published on 16 February, 2019
ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വീരജവാന്‌ ജന്മനാടിന്റെ അന്ത്യാഞ്‌ജലി
 വയനാട്‌: കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്‌ ജന്മനാടിന്റെ അന്ത്യാഞ്‌ജലി. ഇന്ന്‌ കരിപ്പൂരില്‍ എത്തിച്ച മൃതദേഹം വയനാട്‌ ലക്കിടിയില്‍ എത്തിയപ്പോള്‍ ആയിരങ്ങളാണ്‌ ആ വീരജവാന്‌ അശ്രുപൂജ അര്‍പ്പിക്കാന്‍ എത്തിയത്‌.

പൊതുദര്‍ശനം അര്‍പ്പിക്കാന്‍ ലക്കിടി ഗവ. സ്‌കൂളിലാണ്‌ നാട്ടുകാര്‍ക്ക്‌ അവസരം ഒരുക്കിയത്‌. നാട്ടുകാര്‍ക്കിടയില്‍ സമ്മതനായിരുന്ന വസന്തകുമാര്‍ ദിവസങ്ങള്‍ക്ക്‌ മുമ്‌ബാണ്‌ നാട്ടില്‍ നിന്ന്‌ പോയത്‌.

 മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ മൃതദേഹത്തിന്‌ അകമ്‌ബടി സേവിച്ചിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ രാത്രി  നടക്കും.

തൃക്കൈപ്പറ്റയിലാണ്‌ സംസ്‌കാര ചടങ്ങുകള്‍.
ലക്കിടിയിലെ സ്വവസതിയിലെത്തിച്ച മൃതദേഹം അരമണിക്കൂറോളം അവിടെ അന്ത്യദര്‍ശനത്തിന്‌ വച്ചു.

ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും മാത്രമായിരുന്നു ഇവിടെ മൃതദേഹത്തില്‍ ആദരമര്‍പ്പിക്കുന്നതിന്‌ അവസരമുണ്ടായിരുന്നത്‌.

ഇതിന്‌ ശേഷമാണ്‌ മൃതദേഹം തൊട്ടടുത്തുള്ള ലക്കിടി സ്‌കൂളിലേക്ക്‌ പൊതു ദര്‍ശനത്തിന്‌ വച്ചത്‌. ഇവിടെ നിന്നും മൃതദേഹം പിന്നീട്‌ സംസ്‌കാരത്തിനായി മാറ്റി. വസന്തകുമാറിന്‌ അന്ത്യവിശ്രമത്തിന്‌ അവസരമൊരുക്കിയത്‌ കുടുംബ ശ്‌മശാനത്തില്‍ തന്നെയാണ്‌.

വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന്‌ വച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ്‌ എത്തിയത്‌.

ദൂര സ്ഥലങ്ങളില്‍ നിന്നുപോലും രാജ്യത്തിന്‌ വേണ്ടി ജീവന്‍വെടിഞ്ഞ വീരപുത്രനെ കാണാന്‍ ജനം എത്തി. എന്നാല്‍ സംസ്‌കാരം അനന്തമായി വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍  രാത്രി എട്ടുമണിയോടെ തന്നെ സംസകാരത്തിന്‌ തീരുമാനിക്കുകയായിരുന്നു.

ഇന്ന്‌ ഉച്ചയോടെയാണ്‌ വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്‌. ഇവിടെ വച്ച്‌ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.

യാത്രാമധ്യേ തൊണ്ടയാട്‌ വച്ചും രാമനാട്ടുകാര വച്ചും ജനങ്ങള്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്‌മശാനത്തിലായിരിക്കും സംസ്‌കാരമെന്ന്‌ നേരത്തേ തന്നെ തീരുമാനച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രിമാരായ ടി പി രാമകൃഷ്‌ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്‌.

ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട്‌ ലഭിച്ച അഞ്ച്‌ ദിവസത്തെ ലീവിന്‌ വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്‌ബതാം തിയതിയാണ്‌ തിരിച്ച്‌ ജമ്മുകാശ്‌മീരിലേക്ക്‌ പോയത്‌.

പതിനെട്ട്‌ വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട്‌ വര്‍ഷത്തിന്‌ ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ്‌ ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്‌.
Join WhatsApp News
josecheripuram 2019-02-16 17:43:14
Gods and Soldiers are adorned when in trouble but never after.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക