Image

കരാറില്ലാത്ത ബ്രെക്‌സിറ്റെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബ്രിട്ടീഷുകാര്‍ക്ക് ക്വോട്ട ഏര്‍പ്പെടുത്തും

Published on 16 February, 2019
കരാറില്ലാത്ത ബ്രെക്‌സിറ്റെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബ്രിട്ടീഷുകാര്‍ക്ക് ക്വോട്ട ഏര്‍പ്പെടുത്തും
 

ജനീവ: കരാറില്ലാത്ത ബ്രെക്‌സിറ്റാണ് നടപ്പാകുന്നതെങ്കില്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്നു ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരുടെ എണ്ണം നിയന്ത്രിക്കാന്‍ സ്വിസ് സര്‍ക്കാര്‍ ക്വോട്ട നിശ്ചയിക്കും.

മാര്‍ച്ച് 29നാണ് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുക. കരാറില്ലാതെയാണിതെങ്കില്‍ മാര്‍ച്ച് 30ന് ക്വോട്ട നിലവില്‍ വരും. യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാത്തതിനാല്‍, മറ്റു രാജ്യക്കാര്‍ക്ക് നേരത്തെ തന്നെ സ്വിറ്റ്‌സര്‍ലന്‍ഡ് ക്വോട്ട ഏര്‍പ്പെടുത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനുമായി സഞ്ചാര സ്വാതന്ത്ര്യം സംബന്ധിച്ച് കരാറുമുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാതാകുന്നതോടെ ഈ കരാര്‍ ബ്രിട്ടനു ബാധകമല്ലാതെ വരും. അതിനാലാണ് ഇതര രാജ്യക്കാര്‍ക്കെന്നതുപോലെ ക്വോട്ട ഏര്‍പ്പെടുത്തുന്നത്.

ഇതുപ്രകാരം പ്രതിവര്‍ഷം 3500 ബ്രിട്ടീഷുകാര്‍ക്കു മാത്രമായിരിക്കും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ അവസരം. ഇതില്‍ 2100 എണ്ണം റെസിഡന്‍സ് പെര്‍മിറ്റും 1400 എണ്ണം ഷോര്‍ട്ട് സ്‌റ്റേ പെര്‍മിറ്റുമായിരിക്കും. എന്നാല്‍, ഇതൊരു താത്കാലിക സംവിധാനം മാത്രമാണെന്നും ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ ഉദാരമായ സ്ഥിരം സംവിധാനം നടപ്പാക്കുമെന്നും സ്വിസ് സര്‍ക്കാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക