Image

മാവേലിക്കര അസോസിയേഷന്‍ കുവൈറ്റിന് പുതിയ നേതൃത്വം

Published on 16 February, 2019
മാവേലിക്കര അസോസിയേഷന്‍ കുവൈറ്റിന് പുതിയ നേതൃത്വം

കുവൈത്ത്: മാവേലിക്കര അസോസിയേഷന്‍ കുവൈറ്റ് 20192020 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മനോജ് പരിമണം (പ്രസിഡന്റ്), ജി.എസ്. പിള്ള (ജനറല്‍ സെക്രട്ടറി), ജെറി ജോണ്‍ കോശി (ട്രഷറര്‍), പൗര്‍ണമി സംഗീത് (ചെയര്‍പേഴ്‌സണ്‍), അനില്‍ വള്ളികുന്നം (വൈസ് പ്രസിഡന്റ്), ജോമോന്‍ ജോണ്‍ (ജോയിന്റ് സെക്രട്ടറി), സന്തോഷ് കുറത്തികാട് (ജോയിന്റ് ട്രഷറര്‍), ജയപാല്‍ നായര്‍ (ഓഡിറ്റര്‍), അനിത അനില്‍ (ജനറല്‍ സെക്രട്ടറി), ഫ്രാന്‍സിസ് ചെറുകോല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം) എന്നിവരേയും ബിനോയ് ചന്ദ്രന്‍, സണ്ണി പത്തിച്ചിറ എന്നിവരെ രക്ഷാധികാരികളായും ഉപദേശക സമിതി അംഗങ്ങളായി നൈനാന്‍ ജോണ്‍, എ.ഐ കുര്യന്‍ എന്നിവരേയും തെരഞ്ഞെടുത്തു.


മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകോലിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജിഎസ് പിള്ള കണക്കുക്കള്‍ അവതരിപ്പിച്ചു. 

കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്തുകൊണ്ട് സംഘടന ശക്തിപെടുത്തുവാന്‍ പുതിയ നേതൃത്വം ശ്രമിക്കണമെന്ന് രക്ഷാധികാരി ബിനോയ് ചന്ദ്രന്‍ ഓര്‍മിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളായ നൈനാന്‍ ജോണ്‍, ചെയര്‍പേഴ്‌സണ്‍ പൗര്‍ണമി സംഗീത്,വൈസ് പ്രസിഡന്റ് അനില്‍ വള്ളികുന്നം, ട്രഷറര്‍ ജെറി ജോണ്‍,മുന്‍ ചെയര്‍പേഴ്‌സണ്‍ ധന്യ അനില്‍,ജോയിന്റ് ട്രഷറര്‍ സന്തോഷ് കുറത്തികാട്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ജി.എസ് പിള്ള സ്വാഗതവും കള്‍ച്ചറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് ചെറുകോല്‍ നന്ദിയും പറഞ്ഞു. 

മെംബെര്‍ഷിപ്പിനും കൂടുതല്‍ വിവരങ്ങള്‍ക്കും 97542985,99769871,97674897,97542844.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക