Image

കടക്കെണി: ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

Published on 16 February, 2019
കടക്കെണി: ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി

ഇടുക്കി: കടക്കെണിയെ തുടര്‍ന്ന് ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പെരിഞ്ചാംകുട്ടിയില്‍ ചെമ്പകപ്പാറയില്‍ നക്കര ശ്രീകുമാര്‍ ആണ് മരിച്ചത്. സ്വകാര്യ വ്യക്തികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും 20 ലക്ഷത്തോളം രൂപയുടെ കടം ശ്രീകുമാറിനുണ്ടായിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതാവാം സംഭവത്തിനു പിന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം അഞ്ചു കര്‍ഷകരാണ് ജീവനൊടുക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക