Image

ഒരു സൈനികന് (കവിത: രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)

Published on 16 February, 2019
ഒരു സൈനികന് (കവിത: രമ പ്രസന്ന പിഷാരടി, ബാംഗ്ലൂര്‍)
(ഗന്ധകഗന്ധമുള്ള അതിരുകളില്ലായിരുന്നെങ്കില്‍ എന്ന സ്വപ്നത്തിനപ്പുറം യാഥാര്‍ഥ്യം ഒരു നോവായി നമുക്ക് മുന്‍പിലുണരുമ്പോള്‍ രാജ്യാതിരുകള്‍ മഞ്ഞും മഴയും വെയിലുമേറ്റ് സംരക്ഷിക്കുന്ന ഒരോ സൈനികനുമുള്ള സമര്‍പ്പണമാണ് ഈ കവിത)

ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്
വാതിലില്‍ നില്‍ക്കുന്ന ധീരനാം സൈനികാ!
ഒരോ പ്രഭാതത്തിലും മിഴിക്കോണിലായ്
നീ തെളിയ്ക്കുന്ന സുരക്ഷാവിളക്കുമായ്;
നേരതിരില്‍ നീയെനിയ്ക്കായിയുണ്ടെന്ന
നേരിന്റെ മുദ്രാങ്കിതങ്ങളുണ്ടെങ്കിലും
ഒരോ ദിനത്തിന്‍ തിരക്കിലും നിന്നെ ഞാന്‍
ഓര്‍മ്മിക്കുവാനായ് മറന്നു പോമെങ്കിലും
ജീവന്റെ ജീവനില്‍ നിന്‍ സ്‌നേഹബന്ധിത
ധീരസ്പര്‍ശം, പരിത്യാഗം, ദയാകണം

ദൂരെ മുള്‍വേലികള്‍, ഗന്ധകം പൂക്കുന്ന
താഴ്വരകള്‍, ശൈലശൃംഗം, സമുദ്രങ്ങള്‍
മേല്‍ക്കൂരയില്ലാതെയാകാശമാകുന്ന
സാക്ഷ്യപത്രങ്ങളില്‍ നീ ജ്വലിച്ചീടവേ;
കൂട്ടിനായ് സൂര്യന്‍, പകല്‍ തീവ്രമദ്ധ്യാഹ്നം
രാത്രി, ശരറാന്തലേറ്റുന്ന താരകള്‍
മഞ്ഞും, തണുപ്പും, സിരാപടലങ്ങളെ
നിര്‍മ്മമാക്കുന്നൊരേകാന്തഭാവവും
എല്ലാം സഹിക്കുന്നു നീയെനിയ്ക്കായ്
എന്റെ പുണ്യം നിനക്ക് ഞാന്‍ ദാനമേകീടുന്നു.
ഞാനെഴുതുമ്പോഴും, പാതയോരങ്ങളില്‍
കാവലുണ്ടെന്നൊരു ബോധമില്ലെങ്കിലും
നീ രക്ഷകന്‍, നിനക്കേകുവാന്‍ ഞാനെന്റെ
പ്രാണനില്‍ തൊട്ടെഴുതിന്നീക്കുറിപ്പുകള്‍

ഓരോ വസന്തവും, ആഘോഷഹര്‍ഷവും
ഞാന്‍ പകുക്കുന്നെന്റെ സൗഖ്യസൗധത്തിലായ്
നീയോ മഹായോഗമെന്ന പോലീഋതു
ഭേദങ്ങളെ നെഞ്ചിലേറ്റി ലാളിക്കുന്നു..
ഓണം, ബിഹു, ഗുഡി പാദ്വയും ഞങ്ങളീ
സ്‌നേഹഗൃഹങ്ങളില്‍ സ്‌നേഹിച്ചു തീര്‍ക്കവെ,
നീയങ്ങകലെയാ രാജ്യാതിരില്‍ യുദ്ധഭീതിയും
മഞ്ഞും നുകര്‍ന്നലിഞ്ഞീടുന്നു..

ഞാനുറങ്ങുമ്പോളുറങ്ങാതെ കാവലായ്
വാതിലില്‍ നില്‍ക്കുന്ന ധീരനാം സൈനികാ!
നിന്റെ രക്തത്തിന്‍ മഹാത്യാഗബിന്ദുവില്‍
നിന്നെ പുതയ്ക്കും ത്രിവര്‍ണ്ണവര്‍ണ്ണങ്ങളില്‍
എന്നുമോര്‍മ്മിക്കാനനശ്വരത്വത്തിന്റെ
നിര്‍ണ്ണയം പോലെ നീ മുന്നില്‍ നിന്നീടവെ
നീയറിഞ്ഞീടുക ഓര്‍മ്മിക്കുവാനായി
ഞാനെഴുതുന്നീ ദിനാന്ത്യക്കുറിപ്പുകള്‍.
Join WhatsApp News
joecheripuram 2019-02-16 20:33:11
OK If you are married my question is irrelevant,If not, will you marry a soldier,how many in your family is in military?There was a time in Kerala a Military person was not able to get a wife.A nurse also was not able to get a husband.So soldiers got married to nurses."The stone the builders rejected became the corner STONE."
Pisharody Rema 2019-02-16 22:59:11
Noted your points 
My brother served Indian Air Force....
I think this  is the time to pay tribute to our soldiers and about the other materialistic ideologies there issues not only in armed forces but in other walks of life too. 
Thank you for your concern.. 
josecheripuram 2019-02-16 23:45:00
I am an ex Air force person most of my life air force life was spend was Bangalore .I have no access to malayalam type setting,you could contact me in my gmail josecheripuram@gmail.com.
വിദ്യാധരൻ 2019-02-16 23:48:09
ഒരു യുദ്ധം ഉണ്ടായാൽ ഏറ്റവും ഒടുവിൽ അതിന്റെ കെടുതി അനുഭവിക്കുന്നവരാണ് കേരളക്കാർ. അതുകൊണ്ടു തന്നെ അവർക്ക് സൈനികരെ കുറിച്ചുള്ള മതിപ്പും കുറവായിരുന്നു.  പാക്കിസ്ഥാൻ യുദ്ധത്തിൽ കൊച്ചിയിൽ ഒരാക്രമണം ഉണ്ടായപ്പോളാണ് കേരള ജനത ഒന്ന് ഞെട്ടിയത്.  ഏതും സ്വന്ത ജീവിതത്തിന്റെ പടിവാതിലിൽ മുട്ടുമ്പോൾ മാത്രമേ അതിന്റെ തീവ്രത ആർക്കും മനസിലാകുകയുള്ളു . രാജ്യത്തെ കുറിചുള്ള ദേശീയബോധവും ഭക്തിയും വളർത്തുവാൻ രാജ്യ സ്നേഹികളായ നേതാക്കൾ ആവശ്യമാണ് . ഇന്നത്തെ പല നേതാക്കളുടെയും നിലപാടുകളും പ്രവർത്തികളും രാജ്യത്തെ ഛിന്നഭിന്നമാകുന്ന രീതിയിലാണ് .  എന്തായാലും നമ്മൾക്ക് വേണ്ടി ജീവനൊടുക്കിയ ഈ ധീര ഭടനായി നിങ്ങൾ അർപ്പിച്ച നല്ലൊരു കവിത . ആ ധീരഭടന്റെ ജീവാര്പ്പണത്തിന് മുൻപിൽ പ്രണമിച്ചു കൊണ്ട്, 

josecheripuram 2019-02-17 00:22:23
I am an ex Air force person most of my time I spend in Bangalore,In my computer I have no malayalam type setting.I know it,s a draw back.We have a "Sargavedi"where every 3rd sunday at 6pm in Kerala center.We discuss every thing.If you need any further information contact me, josecheripuram@gmail.com.
വിദ്യാധരൻ 2019-02-17 00:48:08
https://www.google.com/intl/ml/inputtools/ എന്ന സൈറ്റിൽ പോയി മലയാളം തിരെഞ്ഞടുക്കുക . എന്നിട്ട് നിങ്ങളുടെ ഇഷ്ടപെട്ട വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുക .  അത് പല വാക്കുകളും നൽകും , അതിൽ നിന്ന് നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് തിരഞ്ഞെടുക്കുക . ഇങ്ങനെയാണ് ഞങ്ങൾ ചെയ്യുന്നത് .  മലയാളത്തിൽ കഥകളും കവിതകളും എഴുതുന്ന നിങ്ങൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും .  ഞങ്ങൾക്കും നിങ്ങളെപ്പോലെ മലയാള ടൈപ്പ് സെറ്റിങ് ഇല്ലാത്തവരാണ് . അന്വേഷിപ്പു കണ്ടെത്തും . അപ്പോൾ,മനസ്സിൽ ഗുരുവിനെ ധ്യാനിച്ച് ശിഷ്യൻ തുടങ്ങിക്കോളൂ . നിങ്ങളുടെ മലയാളത്തിലുള്ള എഴുത്ത് വായിച്ചു ഇ-മലയാളികൾ കോൾമയിര് കൊള്ളട്ടെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക