Image

ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവ്‌ പിടിയില്‍

Published on 17 February, 2019
 ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവ്‌ പിടിയില്‍

ഭോപ്പാല്‍ : ഒന്നരവയസുകാരിയെ പീഡിപ്പിച്ച യുവാവ്‌ പിടിയില്‍.മധ്യപ്രദേശിലാണ്‌ സംഭവം. കുട്ടിയുടെ കൂടെ കളിക്കണമെന്ന്‌ പറഞ്ഞ്‌ യുവാവ്‌ മാതാപിതാക്കളുടെ അടുത്ത്‌ നിന്നും കുട്ടിയെ എടുത്ത്‌ കൊണ്ട്‌ പോവുകയായിരുന്നു.

തുടര്‍ന്ന്‌ കുട്ടിയുമായി ഇയാള്‍ ഒരു കൃഷി ഫാമിലേക്ക്‌ പോവുകയും തുടര്‍ന്ന്‌ പീഡിപ്പിക്കുകയുമായിരുന്നു. നേരം വൈകിയും കുട്ടിയെ കാണാത്തതുമൂലം മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ്‌ ദീര്‍ഘ നേരം നടത്തിയ തെരച്ചിലിന്റെ ഒടുവിലാണ്‌ കുട്ടിയെ കണ്ടെത്തിയത്‌. പരിശോധനയില്‍ കുട്ടി ശാരീരിക അത്രിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ പോലീസ്‌ കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക