Image

സൈന്യത്തെ വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു: അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

Published on 17 February, 2019
സൈന്യത്തെ വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു: അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ഗുവാഹത്തി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചും സുരക്ഷാ സേനയെ കുറ്റപ്പെടുത്തിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ അസിസ്റ്റ‌ന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ് കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തത്.

വ്യാഴാഴ്ച ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പുല്‍വാമ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം സൈനികരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്താകമാനം രോഷമുണര്‍ത്തിയ ആക്രമണത്തില്‍ സൈന്യത്തെ കുറ്റപ്പെടുത്തി പറഞ്ഞത് ഒരാള്‍ അസം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. അധ്യാപികയുടെ പോസ്റ്റ‌ിന് നേരെ വ്യാപകമായ ആക്രമണങ്ങളാണ് ഉണ്ടായത്.

കാശ്മീരില്‍ സൈന്യവും മറ്റ് സേനകളും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ആക്രമങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രാപി ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്.

45ധീരന്‍മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധമല്ല,​ അവര്‍ക്ക് തിരിച്ചടിക്കാന്‍ അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തെ നോവിക്കുന്നതുമാണ്. അതേസമയം,​ കാശ്മീര്‍ താഴ്വരകളില്‍ സുരക്ഷാസേനകള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?​ നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. അവരുടെ കുട്ടികള്‍ക്ക് നിങ്ങള്‍ അംഗവൈകല്യമുണ്ടാക്കുകയും കൊല്ലുകയും ചെയ്യുന്നു. എന്നായിരുന്നു പാപ്രിയുടെ ഫേസ്ബുക്ക് പോസ്റ്ര‌്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക