Image

കശ്‌മീരില്‍ അഞ്ച്‌ വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു

Published on 17 February, 2019
കശ്‌മീരില്‍ അഞ്ച്‌ വിഘടനവാദി നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു
44 സൈനികര്‍ക്ക്‌ ജീവന്‍ നഷ്ടമായ പുല്‍വാമ തീവ്രവാദിയാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്‌മീരിലെ അഞ്ച്‌ വിഘടനവാദി നേതാക്കള്‍ക്ക്‌ നല്‍കിയിരുന്ന സുരക്ഷാ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.

മിര്‍വായിസ്‌ ഉമര്‍ ഫാറൂഖ്‌, അബ്ദുല്‍ ഗനി ബട്ട്‌, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേശി, ഷാബിര്‍ ഷാ തുടങ്ങിയവരുടെ സുരക്ഷയാണ്‌ പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌.

പാക്‌ ചാരസംഘടനയായ ഐ.എസില്‍ നിന്ന്‌ ഫണ്ട്‌ വാങ്ങുന്ന കശ്‌മീരിലെ ചില നേതാക്കളുടെ സുരക്ഷയില്‍ പുനരാലോചന നടത്തുമെന്ന്‌ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വ്യക്തമാക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചിരിക്കുന്നത്‌.

പുല്‍വാമയില്‍ സി.ആര്‍.പി.എഫ്‌ സൈനികര്‍ക്ക്‌ നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 44 സൈനികരാണ്‌ കൊല്ലപ്പെട്ടത്‌. ജെയ്‌ഷെ മുഹമ്മദ്‌ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ജമ്മു കശ്‌മീരില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌ ശ്രീനഗറില്‍ വിളിച്ച ഉന്നതതല യോഗമാണ്‌ തീരുമാനമെടുത്തത്‌.

ആര്‍മി കമാന്‍ഡര്‍, സിആര്‍പിഎഫ്‌ ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ്‌ തീരുമാനമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക