Image

തൂത്തുക്കുടിയില്‍ ട്രാന്‍സെജെന്‍ഡര്‍ പൂജാരിയെ തലയറുത്ത്‌ കൊലപ്പെടുത്തി

Published on 17 February, 2019
തൂത്തുക്കുടിയില്‍ ട്രാന്‍സെജെന്‍ഡര്‍ പൂജാരിയെ തലയറുത്ത്‌ കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ട്രാന്‍സെജെന്‍ഡര്‍ പൂജാരിയെ തലയറുത്ത്‌ കൊലപ്പെടുത്തി. മാരിയമ്മന്‍ കോവിലിലെ പൂജാരിയായിരുന്ന രാജാത്തിയാണ്‌ കൊല്ലപ്പെട്ടത്‌.

വെള്ളിയാഴ്‌ച വൈകുന്നേരം രണ്ടുപേര്‍ ചേര്‍ന്ന്‌ പൂജാരിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോ ലീസ്‌ കേസെടുക്കുകയും സൂപ്രണ്ട്‌ ആര്‍ പ്രകാശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പലചരക്ക്‌ കടക്കാരനെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു. മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി കട ഉടമയ്‌ക്ക്‌ ബന്ധം ഉണ്ടായിരുന്നു. ഇതറിഞ്ഞ രാജാത്തി ആ ബന്ധത്തില്‍ നിന്നും ഇയാളെ വിലക്കിയിരുന്നു.

തൂത്തുക്കുടി മെഡിക്കല്‍ കോളെജില്‍ വെച്ചാണ്‌ മൃതദേഹം പോസ്റ്റമോര്‍ട്ടം ചെയ്‌തത്‌. കൊലപാതികകളെ കണ്ടെത്താന്‍ പോ ലീസ്‌ സിസിടിവി പരിശോധിച്ചി വരികയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക