Image

ഞാന്‍ ഹിന്ദിയല്ല!! ആദ്യം ഒന്ന് പോയി പഠിച്ചിട്ടു വരൂ... എല്ലാവരേയും ഞെട്ടിപ്പിച്ച പ്രിയങ്ക

Published on 17 February, 2019
ഞാന്‍ ഹിന്ദിയല്ല!! ആദ്യം ഒന്ന് പോയി പഠിച്ചിട്ടു വരൂ... എല്ലാവരേയും ഞെട്ടിപ്പിച്ച പ്രിയങ്ക

ശക്തമായ നിലപാട് കൊണ്ടും അത് ഏത് വേദിയിലും തുറന്നു പറയുന്നനടി പ്രിയങ്ക ചോപ്രയുടെ ചങ്കൂറ്റം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. 2018 അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹത്തോടെ 2018 ല്‍ ഗുഗിളിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ തിര‍ഞ്ഞ സെലിബ്രിറ്റിയാണ് പ്രിയങ്ക. ബോളിവുഡിന്റെ മകളായ നടി നിക്കിനെ വിവാഹം കഴിച്ചതോടെ ഹോളിവുഡിന്റെ മരുമകളായി മാറിയിരിക്കുകയാണ്.


ഹോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്ക അപരിചിതയല്ല. എങ്കില്‍ തന്നേയും പ്രിയങ്കയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ സംശയമായി അവശേഷിക്കുകയാണ്. ഒരു രാജ്യാന്തര മാസികയോടെ സംവദിക്കവെ ഇന്റര്‍നെറ്റിലൂടെ പ്രേക്ഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ അവതാരകന്‍ പ്രിയങ്കയോട് ചോദിച്ചു . ഇതിനു പ്രിയങ്ക നല്‍കിയ ഉത്തരമാണ് ഞെട്ടിപ്പിച്ചിരിക്കുന്നത്.


പ്രിയങ്ക ഹിന്ദിയാണോ എന്നാണ് ഭൂരിഭാഗം പേര്‍ക്കും അറിയേണ്ടത്. ഈ ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇങ്ങനെയാണ്...ഹിന്ദി ഒരു ഭാഷയാണ് ഞാന്‍ ഹിന്ദുവാണ്. അതൊരു മതമാണ്, ഇത് രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആദ്യം ഒന്ന് പഠിച്ചു വരൂ- പ്രിയങ്ക പറഞ്ഞു. പിന്നീട് പ്രിയങ്ക ഗായികയാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചില ആളുകള്‍ അങ്ങനെ കരുതുന്നു, ഞാനും ചിലപ്പോള്‍ അത് തന്നെയാണ് കരുതുന്നത്. പ്രിയങ്കയ്ക്ക് നിക്കിനേക്കാല്‍ പ്രയമുണ്ടോ ണ്‍ന്ന സ്ഥിര ചോദ്യത്തിന് പത്ത് വയസ്സ് മൂതിര്‍ന്നയാളാണ് താനെന്നും താരം ഉത്തരം നല്‍കി. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം തെല്ലും സംശമില്ലാതെയായിരുന്നു താരത്തിന്റെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക