Image

ഭീകരാക്രമണം; പാക്‌ പങ്ക്‌ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട്‌ ഇന്ത്യ

Published on 17 February, 2019
ഭീകരാക്രമണം;  പാക്‌  പങ്ക്‌ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട്‌ ഇന്ത്യ

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസഥാന്റെ പങ്ക്‌ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട്‌ ഇന്ത്യ.
പാകിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ്‌ മസൂദ്‌ അസര്‍ പുല്‍വാമയില്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്ന്‌ വ്യക്തമാക്കുന്ന തെളിവുകളാണ്‌ ഇന്ത്യക്ക്‌ ലഭിച്ചിരിക്കുന്നത്‌.

ഇന്ത്യയോട്‌ പ്രതികാരം ചെയ്യണമെന്ന ശബ്ദസന്ദേശം പാക്‌ സൈനിക ആശുപത്രിയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ്‌ ക്യാമ്‌ബിലേക്ക്‌ മസൂദ്‌ അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്‌.

ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക്‌ വ്യക്തമാക്കുന്ന എല്ലാ തെളിവുകളും അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക്‌ കൈമാറാനാണ്‌ ഇന്ത്യയുടെ പദ്ധതി.


അതേസമയം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായി മിന്നലാക്രമണം മുന്നില്‍ കണ്ട്‌ അതിര്‍ത്തിയിലെ ഭീകരവാദ ക്യാമ്പുകള്‍ പാകിസ്ഥാന്‍ ഒഴിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക