Image

തീരാനഷ്ടത്തിനിടയിലും എല്ലാവര്‍ക്കും നന്ദി പറഞ്ഞ്‌ ജവാന്‍ വസന്തകുമാറിന്‍റെ ഭാര്യ

Published on 17 February, 2019
തീരാനഷ്ടത്തിനിടയിലും എല്ലാവര്‍ക്കും നന്ദി പറഞ്ഞ്‌ ജവാന്‍ വസന്തകുമാറിന്‍റെ ഭാര്യ
വയനാട്‌: കുടുംബം നേരിട്ട തീരാനഷ്ടത്തിനിടയിലും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ്‌ ജവാന്‍ വി വി വസന്തകുമാറിന്‍റെ ഭാര്യ ഷീന.

വലിയൊരു ദുരന്തം നേരിട്ട ഈ കുടുംബത്തിനൊപ്പം രാജ്യം മുഴുവന്‍ നിന്നുവെന്നും ഷീന ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു.

ഷീന വസന്തകുമാറിന്‍റെ വാക്കുകള്‍...

രാജ്യത്തിന്‌ വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നു എന്‍റെ ഭര്‍ത്താവ്‌. ആ ജോലിയെ അത്രയ്‌ക്ക്‌ ഇഷ്ടപ്പെട്ടിരുന്നു. രാജ്യത്തിന്‌ സേവനം ചെയ്യുന്നതിനെ കുറിച്ചാണ്‌ എപ്പോഴും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്‌.

ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്‌തിരുന്ന ആളായിരുന്നു.

മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഓര്‍ത്താണ്‌ ഇപ്പോള്‍ എല്ലാ പേടിയും. അവരെ നന്നായി വളര്‍ത്തണം. സര്‍ക്കാര്‍ സഹായിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

എന്‍റെ കുടുംബം നേരിട്ട ഈ വലിയ ദുരന്തത്തില്‍ രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. അതിലൊരുപാട്‌ സന്തോഷമുണ്ട്‌.

ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്‌. ആ പിന്തുണ ഇനിയും വേണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക