Image

റവ. പ്രിന്‍സ്റ്റണ്‍ ബെന്നിന് യാത്രയയപ്പ് നല്‍കി

ജോര്‍ജി വര്‍ഗീസ് Published on 16 April, 2012
റവ. പ്രിന്‍സ്റ്റണ്‍ ബെന്നിന് യാത്രയയപ്പ് നല്‍കി
സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ ശുശ്രൂഷകള്‍ക്കുശേഷം കേരളത്തിലേക്ക് പോകുന്ന സെന്റ് ജോണ്‍സ് സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡാ വികാരി റവ. പ്രിന്‍സ്റ്റണ്‍ ബെന്നിന് ഇടവകജനങ്ങള്‍ യാത്രയയപ്പ് നല്‍കി.

ഡോ. ജോണ്‍ പുഷ്പമംഗലത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജിം മുണ്ടയ്ക്കല്‍ സ്വാഗതം ആശംസിച്ചു. സാം പീറ്റേഴ്‌സ്, ഫിലിപ്പ് കെ. ഫിലിപ്പ്, തോമസ് കുരുവിള, ഷാജി ലോറന്‍സ്, റീന ഫിലിപ്പ്, സാറാ പീറ്റേഴ്‌സ് തുടങ്ങിയവര്‍ യാത്രയയപ്പ് മംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. ട്രഷറാര്‍ അജിത് കുര്യന്‍ സഭയുടെ സ്‌നേഹോപഹാരം അച്ചനു നല്‍കി. പി.സി. മാത്യൂ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. റവ. പ്രിന്‍സ്റ്റണ്‍ ബെന്‍ മറുപടി പ്രസംഗം നടത്തി.
റവ. പ്രിന്‍സ്റ്റണ്‍ ബെന്നിന് യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക