Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 33: സാംസി കൊടുമണ്‍)

Published on 17 February, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 33: സാംസി കൊടുമണ്‍)
ഷീലയുടെ സന്ദേഹം വര്‍ദ്ധിക്കുകയായിരുന്നു. “”അയാള്‍ വന്നാല്‍ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടില്ലേ....’’ വളരുന്ന വയറിനെ തലോടി ജോണ്‍ പറഞ്ഞു “”നമുക്ക് സമയത്തെ പുനര്‍ക്രമീകരിക്കണം. അവന്റെ പാദങ്ങള്‍ നമ്മുടെ എതിര്‍ദിശയിലായിരിക്കണം. പിന്നെ അവന്‍ അടിമയാക്കപ്പെട്ടവനല്ലേ....?” അതൊരുറപ്പായിരുന്നു.

കുര്യന്‍ വന്നപ്പോഴേക്കും ഷീല പ്രസവത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഷീല ഭര്‍ത്താവിനുവേണ്ട ി പുതിയ അപ്പാര്‍ട്ടുമെന്റ് വാടകക്കെടുത്ത്, ജ്യേഷ്ടത്തിയില്‍ നിന്നും സ്വതന്ത്ര്യയായി.

കുര്യന്റെ കണ്ണുകളില്‍ നിസ്സംഗതയുടെ പാട മൂടി. പുതിയ ഭൂമിയും, പുതുജീവിതവും അവനെ തെല്ലും ആഹ്ലാദിപ്പിച്ചില്ല. അവന്റെയുള്ളില്‍ കടമകളുടെ ഉള്‍വിളിയായിരുന്നു. കഷ്ടപ്പാടുകളുടെ പപ്പ. സ്വപ്നങ്ങള്‍ നെയ്യുന്ന അമ്മ.... പണമില്ല എന്ന കാരണത്താല്‍ ഒരു പ്രേമം ഉന്മാദമായ വേദനകള്‍ നല്‍കി അകന്നു പോയപ്പോള്‍, ആരോടും പരിഭവം പറയാതെ, വീണ്ട ും പുസ്തകക്കെട്ടുകളുമായി കോളേജു പടികള്‍ ചവിട്ടുന്ന പെങ്ങള്‍. ഉയരങ്ങളില്‍ എത്താന്‍ ഗോവേണി പണിയുന്ന അനിയന്‍ ഇവര്‍ക്കെല്ലാം താങ്ങാകേണ്ട വന്‍ എങ്ങനെ ആഹ്ലാദിക്കും? നവജാതയെ കണ്ട ് കുര്യന്‍ പുളകിതനായില്ല. നാലു ദിവസത്തെ ദാമ്പത്യത്തിന്റെ ബാക്കി പത്രം ക്രിബ്ബില്‍ കൈ കാലിട്ടടിക്കുന്നതുനോക്കി അവന്‍ നിന്നു. അവന്റെ ഉള്ളില്‍ നനഞ്ഞ മണലില്‍ കുഴികുത്തിന്ന ഞണ്ട ുകളെപ്പോലെ എന്തൊക്കെയോ മാന്തുന്നു.

കുര്യന്‍ ഒഴിഞ്ഞ ഇടവേളകളില്‍ ഷീല ജോണിനെ സെല്ലില്‍ വിളിച്ചു. “”കാണണ്ടേ ...? ജോണ്‍ അത്ര താല്പര്യം കാണിച്ചില്ലെങ്കിലും ഷീല സന്തോഷവതിയായിരുന്നു.’’

“”കുര്യന്‍ അറിയില്ലേ....’’

“”നാലു മണിക്ക് ഞാന്‍ പറഞ്ഞ് വീട്ടില്‍ വിടാം....’’ അവള്‍ സമയം ഉറപ്പിച്ചു. “”നമ്മുടെ മോള്‍ സുന്ദരിയാ...’’ അവള്‍ പറഞ്ഞു നിര്‍ത്തി. ജോണിനോടെന്നതിനേക്കാള്‍ അവള്‍ സ്വയം പറയുകയായിരുന്നു.

മുന്നരയ്ക്ക് അവള്‍ പറഞ്ഞു. “”രാവിലെ വന്നതല്ലേ വീട്ടില്‍പോയി ഒന്നു കുളിച്ച് വല്ലതും കഴിച്ചു വാ.... വരുമ്പോള്‍ എനിക്കിടാന്‍ കുറച്ചു തുണികളും.’’ അവളുടെ ശബ്ദത്തില്‍ കരുതലിന്റെ ആഴങ്ങളേക്കാള്‍ ഒഴിവാക്കാനുള്ള വ്യഗ്രത നിഴലിച്ചിരുന്നു. കുര്യന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. ഒന്നും പറഞ്ഞില്ല. അവളുടെ സെല്‍ഫോണിലെ നമ്പരുകളും വിളിയുടെ ദൈര്‍ഘ്യവും മനസ്സില്‍ ചില കടന്നല്‍ കൂടുകളെ ഇളക്കിയിരുന്നു. അയാളുടെ നോട്ടത്തെ നേരിടാന്‍ ആകാതെ അവള്‍ മച്ചിലേക്ക് നോക്കി. ഒന്നും പറയാതെ കുര്യന്‍ വെളിയിലിറങ്ങി. ഒന്‍പതാം നിലയിലെ എലിവേറ്ററിനരുകില്‍ ധൃതിയില്ലാതെ നിന്നു. പിന്നെ ഒരുള്‍ വിളിപോലെ നഴ്‌സറിയിലേക്കു നടന്നു. മോളുടെ മുഖം മനസ്സില്‍ ഒന്നുകൂടി ഒപ്പിയെടുക്കണം. മനസ്സില്‍ പതിയുന്നില്ല. എവിടെയോ ഒരു ശരികേട്. സെലിന്‍ കുര്യന്‍ കുട്ടിയുടെ കയ്യിലെ ടാഗില്‍ അയാള്‍ വായിച്ചു. താന്‍ തന്തയായി തുല്യം ചാര്‍ത്തപ്പെട്ടിരിക്കുന്നു. ആ മൂക്കും കണ്ണും.... അയാള്‍ നിശ്വസിച്ചു. ഷീലയുടെ സെല്‍ ഒരു ഐ.റ്റി.ക്കാരന്റെ കൗതുകത്തോടെ ഒന്നോടിച്ചു നോക്കിയതായിരുന്നു. ഒരേ നമ്പരിലേക്കുള്ള ഒരേ ദിവസത്തിലെ ആവര്‍ത്തിച്ച വിളികള്‍. ദീര്‍ഘ സംഭാഷണങ്ങള്‍. തന്നോടുള്ള തണുത്ത പ്രതികരണം. ഈ നിരപരാധിയുടെ മൂക്കും കണ്ണും ആ ആകാശഗംഗയില്‍ നിന്നും വന്നതാണോ.... സംശയം... രോഗമാണ്. അതുണ്ട ായി.... ആരും അറിയരുത്.... “”മോളെ നിന്നെ ഞാന്‍ സ്‌നേഹിക്കും.’’ അയാള്‍ സ്വയം ഉറപ്പുവരുത്തി. കുറെ നേരം എന്തെന്നില്ലാതെ ആ മുഖത്തേക്കു നോക്കിനിന്നു. ഒന്നും അറിയാത്ത ഒരു ജന്മം. അയാള്‍ എലിവേറ്ററിലേക്കു നടന്നു. എവിടെ നിന്നോ ഒരശ്ശരീരി കേള്‍ക്കുന്നു. “”ജോസഫ് അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ ആലോചിച്ചു.’’ മമ്മി വായിക്കുകയാണ്. “അപ്പോള്‍ ദൈവത്തിന്റെ മാലാഖ അവനു പ്രത്യക്ഷപ്പെട്ടു....’

ഷീലേ നിന്നെ ഞാന്‍ ഉപേക്ഷിക്കില്ല. ഞാന്‍ ജോസഫിനേക്കാള്‍ വലിയവനായതുകൊണ്ടേ ാ.... അമേരിക്കന്‍ ഡോളറിന്റെ ഇരട്ടിപ്പുകൊണ്ടേ ാ അല്ല. വിവാഹം മരണത്താല്‍ വേര്‍പെടുത്തേണ്ട ഒരു കൂദാശ ആയതിനാല്‍ ..... മരണം.....

വന്നു നിന്ന എലിവേറ്ററില്‍ നിന്നും ഒരാള്‍ ധൃതിയില്‍ ഇറങ്ങി നടക്കുന്നു. സിയേഴ്‌സിന്റെ ഷോപ്പിങ്ങ് ബാഗില്‍, കുട്ടിയുടുപ്പുകളും, ബേബി പൗഡറുകളും. ആ മുഖം.... ക്രിബ്ബില്‍.....

അമ്മാമ്മ വന്നിരുന്നു.... കുഞ്ഞിന് ഉടുപ്പും പൗഡറും കൊണ്ട ുവന്നു. അവന്റെ നോട്ടത്തിലെ ശരികേട് കണ്ട ിട്ടെന്നപോലെ അവള്‍ പറഞ്ഞു. കുര്യന്‍ ചിരിച്ചു. വീട്ടില്‍ നിന്നും അവന്‍ കൊണ്ട ുവന്ന ചോറ് ഒരു സ്പൂണ്‍ അവള്‍ വായില്‍ തിരുകി.

ഷീല പലതും തിരിച്ചറിയുകയായിരുന്നു. ജോണ്‍ തന്റെ സ്‌നേഹം തിരിച്ചറിഞ്ഞില്ല. താന്‍ അനേകരില്‍ ഒരുവള്‍. താന്‍ സത്യത്തില്‍ അയാളെ സ്‌നേഹിച്ചിരുന്നുവോ....പ്രകമ്പിതമായ ശരീരത്തിന്റെ ചേഷ്ടകള്‍ എന്നതില്‍ കവിഞ്ഞ്.... അനകൂല സാഹചര്യങ്ങളില്‍ വഴങ്ങി. പിന്നെ സ്വയം ബോദ്ധ്യപ്പെടുത്താന്‍ അതിനെ സ്‌നേഹമെന്നു വിളിച്ചു. അതല്ലേ ശരി. തിരിച്ചറിയുകയാണ്. തിരുത്താന്‍ വയ്യാത്ത വഴികള്‍. ജോണിന്റെ വരവും വിളികളും കുറഞ്ഞിരിക്കുന്നു. അവള്‍ സ്വയം ചതിക്കുഴിയിലേക്ക് നിരങ്ങിയിറങ്ങിയവളാണ്. ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

കുര്യന്‍ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ കുഞ്ഞിനെ ലാളിക്കുന്നു. ആ വീട്ടില്‍ പൊട്ടിച്ചിരികളില്ല. നഷ്ടപ്പെട്ടവരുടെ ഒഴിഞ്ഞ പറുദീസ.

വീട്ടിലേയ്ക്ക് അയയ്ക്കുവാനുള്ള ചെക്ക് അവള്‍ എഴുതി വെച്ചിരുന്നു. പപ്പയുടെ കാത്തിരുപ്പ് അവന്‍ കാണുന്നു. അവന്‍ അതെടുത്തില്ല.

“”ഷീലേ ഈ പണം പപ്പയ്ക്കു വേണ്ട .... ഞാന്‍ ജോലിക്കു പോയി തുടങ്ങട്ടെ...’’ അവള്‍ വീണ്ട ും തോറ്റു.

ഓരോ തോല്‍വികളും അവളെ മറ്റൊരുവളാക്കുന്നു. പറ്റിയ തെറ്റുകള്‍ തിരുത്തപ്പെടാവുന്നതാണോ...? അവള്‍ ഏകാകിയായി. തന്നിലേക്ക് ഇറങ്ങി. മഞ്ഞില്‍ ഷീല അലിഞ്ഞു. അവളെ ഇപ്പോള്‍ കാണാനില്ല.

5

ജോസ് അവസാന ട്രിപ്പു കഴിഞ്ഞ് ക്രൂവിലെത്തിയപ്പോള്‍ ഡിസ്പാച്ചര്‍ റോബര്‍ട്ടു വിളിച്ചു. “”ഹേ... ജോ... നീ നാളെ എട്ടുമണിക്ക് മെഡിക്കലിനു പോകണം. അതിനുള്ള പേപ്പറുകള്‍ ഞാന്‍ ഇന്നു തരാം. നീ നാളെ വീട്ടില്‍ നിന്നും നേരിട്ടു പൊയ്‌ക്കോ....’’

ജോസില്‍ എന്തെന്നില്ലാത്ത ഒരു തരിപ്പ്. കുറെ നാളുകളായി പ്രതീക്ഷിച്ചിരുന്നു. പ്രമോഷന്‍ ലിസ്റ്റില്‍ ആയിട്ട് വര്‍ഷം മൂന്നായി. നൂറ്റി അന്‍പത്തി ഒമ്പതാമന്‍. മെഡിക്കല്‍ കഴിഞ്ഞാല്‍ തിങ്കളാഴ്ച ക്ലാസ്സ് തുടങ്ങും. മനസ്സിനൊരു ഭാരക്കുറവ്.... എന്തോ.... നേടി എന്ന ഒരു തോന്നല്‍.

മുപ്പത്തിയഞ്ചു പേരുടെ ക്ലാസ്സില്‍ പുറകില്‍ നിന്നും രണ്ട ാമന്‍. നിരാശ തോന്നി. ഏറ്റവും അവസാനക്കാരന്‍ ആയില്ലല്ലോ എന്ന ആശ്വാസവും. സ്വന്തമായി അവകാശപ്പെടാന്‍ അറിവിന്റെ ബീജാക്ഷരങ്ങളല്ലാതെ ഒന്നും കൈ മുതലായിട്ടില്ലാത്ത ഒരു നിസ്സാരന്റെ വിജയത്തില്‍ എന്തുകൊണ്ട ് അഭിമാനിച്ചു കൂടാ. മനസ്സിനെ അവസാനക്കാരന്‍ എന്ന അപകര്‍ഷത്തില്‍ നിന്നും ഉയര്‍ത്തുകയായിരുന്നു.

ഒരു ഡിസ്പാച്ചറുടെ ചുമതലകളും, ഉത്തരവാദിത്തങ്ങളും വിവരിക്കുന്ന ക്ലാസ്സ്, ആറു വര്‍ഷം മുമ്പ് ഒരു ബസ് ഡ്രൈവറുടെ ചുമതലകളായിരുന്നു പഠിച്ചത്. ഇപ്പോള്‍ ഒരു ഡ്രൈവറെ എങ്ങനെ വരുതിയില്‍ കൊണ്ട ുവരണം എന്നു പഠിപ്പിക്കുന്നു. ഓരോ പടവുകള്‍ കടക്കുമ്പോഴും പാഠങ്ങള്‍ മാറുന്നു. റോഡിലെ റ്റാലി ഷീറ്റ്, അസൈന്‍മെന്റ് റിപ്പോര്‍ട്ട്, ഡിസിപ്ലിനറി ആക്ഷന്‍, വയലേഷന്‍, പേ പ്രോബ്ലം എല്ലാം ഒന്നോടിച്ചു പോകുന്നു. രണ്ട ാഴ്ചത്തെ ക്ലാസ്സ് റൂം. പിന്നെ രണ്ട ാഴ്ച ഫീല്‍ഡ്. എല്ലാം ഒരു നിഴല്‍പോലെ തലയില്‍ കുഴഞ്ഞു മറിയുന്നു.

വെളുത്ത ഷര്‍ട്ടും, നീല പാന്‍സും, കറുത്ത ടൈയും, അതാണു യൂണിഫോം. ബാഡ്ജ്. അധികാരത്തിന്റെ ചിഹ്നം. റോമാ ചക്രവര്‍ത്തിയുടെ കിരീടം... പോപ്പിന്റെ വടി..... ആര്‍മി കമാന്‍ഡറുടെ നക്ഷത്രത്തിളക്കം. സ്വര്‍ണ്ണനിറമുള്ള, ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ അധികാരത്തിന്റെ ബിംബങ്ങള്‍ മുദ്രണം ചെയ്ത ബാഡ്ജ്. പറക്കുന്ന ഗരുഡനും, തുലാസു പിടിച്ച നീതി പീഠവും, പരിചയും അമ്പും പിന്നെ എന്തൊക്കെയോ മുദ്രണം ചെയ്ത ബാഡ്ജില്‍ ന്യൂയോര്‍ക്ക് ബസ് ഡിസ്പാച്ചര്‍ രണ്ട ായിരത്തി നാനൂറ്റി അറുപത്തി മൂന്ന് എന്ന് മുദ്രകുത്തപ്പെട്ടവന്‍. അതടയാള അക്കമായി.

ബ്രുക്കിളിനിലായിരുന്നു ട്രെയ്‌നിങ്ങിന്റെ രണ്ട ാം ഘട്ടം. ബ്രുക്കിളിന്‍ ഒരിക്കലും തിരയടങ്ങാത്ത കടലുപോലെയാണ്. അവിടെ എല്ലാം അരങ്ങേറുന്നു. എല്ലാം വന്നടിയുന്നു. എല്ലാം പകുതി വെന്ത മനുഷ്യനെപ്പോലെയാണ്. പൂര്‍ണ്ണമായും വിരിയാന്‍ ക്ഷമയില്ലാതെ അമ്മക്കോഴിയുടെ ചിറകിന്‍ കീഴില്‍ നിന്നും പുറത്തുചാടി കല്ലില്‍ തട്ടി വിരിഞ്ഞവന്‍. എന്തെല്ലാമോ അപാകതകള്‍. ഓരോരുത്തനും അപരനു ശത്രുവാണ്.

വാഹനങ്ങള്‍ ചീറി പായുന്നു. നാല്‍ക്കവലയില്‍ കാല്‍നടക്കാര്‍ സിഗ്നല്‍ കാക്കാതെ, പായുന്ന വാഹനങ്ങളെ അവഗണിച്ച് റോഡ് മുറിച്ചു കടക്കുന്നു. ബ്രേക്കിടേണ്ട ി വരുന്ന ഡ്രൈവര്‍ “എഫ്’ ന്റെ പൂരപ്പാട്ടിനാല്‍ തെരുവിനെ മലിനപ്പെടുത്തുന്നു. രംഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.

എംബയര്‍ബുളവാഡ് ആന്റ് യൂട്ടിക്ക, ആദ്യത്തെ നറുക്കു വീണത് അവിടേക്കാണ്. ടാലി ഷീറ്റ് ക്ലിപ് ബോര്‍ഡിലുറപ്പിച്ച്, കിഴക്കു പടിഞ്ഞാറ് മിനിറ്റില്‍ ഒന്ന് എന്ന കണക്കിലോടുന്ന ബസ്സുകളെ മിഴിച്ചു നോക്കി. ഒരു ബസ് നമ്പര്‍ ഒപ്പിയെടുക്കുമ്പോഴേക്കും എതിര്‍ദിശയില്‍ നാല് പിടിതരാതെ പോകുന്നു. അത് കണക്കില്‍ ചേര്‍ക്കപ്പെടുന്നില്ല. പിന്നെ ഒന്നു കാണുമ്പോള്‍ അത് റണ്‍ നമ്പരുമായി ഒത്തു പോകുന്നില്ല. എല്ലാം ക്രമം തെറ്റിയാണോടുന്നത്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു. റേഡിയോയില്‍ ആരോ വിളിക്കുന്നു. അടുത്ത പോസ്റ്റിലെ ഡിസ്പാച്ചറാണ്. ആരെയോ, അവിടെ തിരിച്ച് മറുപുറത്തേക്കു വിടണം. അപ്പോള്‍ അവന്‍ ഓണ്‍ ടൈമിലാകും. അവന്‍ പറഞ്ഞതിന്റെ പൊരുള്‍ അതാണെന്നു കരുതുന്നു. ഒന്നും കാര്യമായി തിരിയുന്നില്ല. ഭവാക്കി ടാക്കി’ ഉപയോഗിച്ചു ശീലമില്ല. എന്തായാലും ഒ കെ പറഞ്ഞു. ഭാഷ ഒരു പ്രശ്‌നമാകുകയാണ്. ഓരോരുത്തരുടേയും ആക്‌സന്റ് മനസ്സിലായി വരാന്‍ സമയം എടുക്കും. വെള്ളം ഒഴുകുന്നതുപോലെ പറയുന്ന മലയാള ശൈലിയില്‍ ഇംഗ്ലീഷ് കേട്ട്  അവര്‍ അസഹ്യതയുടെ തുപ്പല്‍ പുരട്ടി “വാട്ട്’ എìêവിട്ടുകൊണ്ട ിരിíുì. ഒടുവില്‍ അങ്ങേ തലíല്‍ പരാജിതന്റെ അമര്‍ഷത്തിന്റെ പുളിപ്പ്. “ഓ മൈ ഗോഡ്...’ ആത്മനിന്ദ തോന്നി ഒന്നിനും കൊള്ളാത്തവന്‍ എന്നു പേരു വീണാല്‍.... ഒരു വര്‍ഷത്തിനകം എì വേണമെങ്കിലും അവര്‍ക്ക് പഴയ ലാവണത്തിലേക്ക് തിരിച്ചയയ്ക്കാം.’ നിസ്സഹായകനെപ്പോലെ അരമണിക്കൂര്‍. മലയാളിയുടെ അതിജീവന വ്യഗ്രത പതുക്കെ ഉണരുകയാണ്. എവിടെ തുടങ്ങണം.

“”ഞാന്‍ നാല്പതു മിനിറ്റ് ലെയ്റ്റാണ്. എന്താണു ചെയ്യേണ്ട ത്.’’ ബസ് ഡ്രൈവര്‍ ചോദിക്കുന്നു. പ്രായമുള്ള ഒരു മര്യാദക്കാരനാണെന്നു തോന്നുന്നു. “”ഇങ്ങനെയുള്ള അവസരങ്ങളില്‍ നീ എന്താണു ചെയ്യുന്നത്.’’ ഒരു മറു ചോദ്യം. തന്റെ അറിവില്ലായ്മ അറിഞ്ഞിട്ടെന്നപോലെ അയാള്‍ പറഞ്ഞു “”എന്റെ വണ്ട ിയിലെ ആളുകളെ അടുത്ത വണ്ട ിയില്‍ കയറ്റിവിടുക. ഞാന്‍ അടുത്ത ലെയ്റ്റില്‍ “യു’ ടേണെടുത്ത് ഇവിടെ നിന്ന് തുടങ്ങിയാല്‍ ഓണ്‍ ടൈമിലാകും.’’ അങ്ങനെ ചെയ്യാന്‍ അവനു നന്ദിയോടെ അനുവാദം കൊടുത്തു. ഒരു വണ്ട ിയെങ്കിലും ഓണ്‍ ടൈമിലെത്തിയല്ലോ.... ഒരു ഡിസ്പാച്ചര്‍ ജനിക്കാന്‍ പോകുന്നതിന്റെ ആദ്യപടി.

പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ പാര്‍പ്പിടങ്ങളിലേക്കുള്ള ബസ്സാണ്. അതു കൃത്യമായി ഓടിയില്ലെങ്കിലും ആരും പരാതിപ്പെടില്ല. സ്വയം പഴിക്കുകയേ ഉള്ളൂ. രണ്ട ു വണ്ട ികള്‍ കൂടി തിരിച്ചു വിട്ട് ആദ്യ ദിവസത്തിന്റെ പുളകം പൂണ്ട ്, ബസ് സ്റ്റോപ്പില്‍ പെരുകി വരുന്ന ജനക്കൂട്ടത്തെ കണ്ട ് ഉള്ള് കിടുങ്ങി. അയാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞുനിന്നു ഏതെങ്കിലും ഒരുവന്, അന്യരാജ്യക്കാരന്‍ സൂപ്പര്‍വൈസറെ കണ്ട ് കലികയറിയാല്‍, വണ്ട ികള്‍ ഇല്ലാത്തത് തന്റെ കുറ്റമാണെന്ന് ആരോപിച്ചു വെടിവെച്ചാല്‍... ഉള്ളില്‍ ഭയമുണ്ട ായിരുന്നു. സബ് വേയില്‍ ഒരോ ട്രെയിന്‍ വന്നു നില്‍ക്കുമ്പോഴും, പുതുമഴക്ക് ഈയല്‍ ഇളകുന്നതുപോലെ ജനം ഭൂമിക്ക് മുകളിലേക്ക് മുളയ്ക്കുന്നു.

അടുത്തുള്ള മോസ്കില്‍ നിന്നും നിസ്കാരത്തിനുള്ള ബാങ്ക് വിളി. മൂന്നു വണ്ട ികള്‍ ഒന്നിനു പുറകെ ഒന്നായി വന്നു. കൂടി നിന്ന ജനമെല്ലാം അവരവരുടെ താവളങ്ങളെ ലക്ഷ്യം വെച്ചു. കാറ്റിനു നല്ല കുളിര്‍മ. തുറന്ന ഭൂമിയില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സിനൊരു സുഖം. ചുറ്റിനും ചെറുമരങ്ങള്‍ പൂത്തു നില്‍ക്കുന്നു. പേരുകള്‍ ഇല്ലാത്ത മരങ്ങളാകാം. അല്ലെങ്കില്‍ തനിക്ക് അവയുടെ പേര് എന്തു ഗുണമാണു ചെയ്യുക? പേരില്ലാതിരിക്കട്ടെ. അതാണു നല്ലത്. ആകാശത്തിലെ മേഘങ്ങളുടെ നിറം മാറിത്തുടങ്ങിയിരിക്കുന്നു. കാലം കടലിലേക്ക് കാലും നീട്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇതൊക്കെ കാണാനും നുകരാനും സമയമെവിടെ? അല്പനേരം വെറുതെയിരുന്ന് സ്വപ്നങ്ങള്‍ കണ്ട ിട്ട് എത്ര കാലമായി.

ആരോ ഒരാള്‍ വരുന്നു. ബസ് സ്റ്റോപ്പില്‍ ഒഫിഷ്യല്‍ കാര്‍ പാര്‍ക്കു ചെയ്തിരിക്കുന്നു. സൂപ്രണ്ട ാണ്. ഡിസ്പാച്ചറുടെ അടുത്ത പടി. കാര്യവിചാരകനെ നോക്കാന്‍ അംശ അധികാരിയുടെ വരവ്.

“”ഹൗ ആര്‍ യു.... യു ആര്‍ മി. ജോസ് മാത്യു..... റൈറ്റ്....? ഐയാം സൂപ്രണ്ട ന്റ്.... മി. സിട്രം ബാം....’’ അയാള്‍ ഹസ്തദാനം ചെയ്ത് പരിചയപ്പെടുത്തി. പരിചയപ്പെട്ടു.

“”എങ്ങനെയുണ്ട ് ഒന്നാം ദിവസം.....’’ അയാള്‍ ചോദിക്കുന്നു.

“”കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.’’ ഒരു സത്യസന്ധന്റെ മേലങ്കിയണിഞ്ഞു. നീരസം മറയ്ക്കാതെ അയാള്‍ പറഞ്ഞു “”എന്തെങ്കിലും ചെയ്യണം. ഒന്നാം ദിവസമല്ലേ....?’’ അയാളുടെ വാക്കുകള്‍ക്ക് മറ്റെന്തൊക്കെയോ ധ്വനി. “”പിന്നെ ഓപ്പറേറ്റേഷ്‌സിനെ നിലയ്ക്കു നിര്‍ത്തണം. റിമമ്പര്‍ യു ആര്‍ ദ ബോസ്.... ഗുഡ് ലക്ക്.... എന്തെങ്കിലും ആവശ്യമുണ്ടെ ങ്കില്‍ വിളിക്കണം.’’ ഹാല്‍ ഹെല്‍ഡിന്റെ നമ്പര്‍ പറഞ്ഞയാള്‍ പിരിയുമ്പോള്‍ അയാള്‍ ബോസ്സാണെന്നു പറയാതെ പറഞ്ഞപോലെ. മൊത്തത്തില്‍ ഒരു പന്തിയില്ലായ്മ. പാടില്ലാത്തിടത്ത് എത്തിയവനെപ്പോലെ.

പ്രാര്‍ത്ഥനയുടെ ബാങ്ക് വീണ്ട ും. വിശ്വാസികള്‍ മോസ്കിലേക്ക് ഒറ്റയ്ക്കും കൂട്ടമായും പോകുന്നു. അവര്‍ പ്രാര്‍ത്ഥിക്കയാണ്. എന്തിനുവേണ്ട ി? ആര്‍ക്കുവേണ്ട ി? ദുര്‍ബ്ബലന്റെ നിലവിളിയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയാല്‍ ദൈവം മാറ്റപ്പെട്ടിരിക്കുന്നു. അത് ബിംബങ്ങള്‍ക്ക് വഴിമാറി. ബലപ്പെടുത്തലും, ഓര്‍മ്മപ്പെടുത്തലും പ്രാര്‍ത്ഥനയുടെ അനുഷ്ഠാനമാണ്. രക്തത്തിലും മാംസത്തിലും അനുരാഗിയാണു ദൈവം. ബലിയാണു പ്രാര്‍ത്ഥന. അതു രക്തവും മാംസവും ആവശ്യപ്പെടുന്നു. എന്നാല്‍ മറ്റൊരു ദൈവം സ്വയം ബലിയായി രക്തവും മാംസവും വിശ്വാസികള്‍ക്കായി ദാനം ചെയ്യുന്നു. പാപമോചനത്തിനായി ഇതു വാങ്ങി പാനം ചെയ്യുവിന്‍.... വിചിത്രമായ ഭാവന.....

ഓരോ മതങ്ങളും തങ്ങളുടെ ആധിപത്യത്തിനുവേണ്ട ിയുള്ള പ്രയാണത്തില്‍, ബലിയാക്കുന്ന വിശ്വാസികളെ മറക്കുന്നു. വിശ്വാസി ചോദ്യം ചെയ്യാന്‍ അശക്തനാണ്. അവന്‍ അടിമയാണ്. ഇല്ലായ്മയുടെ ഉഴവുചാലുകളില്‍ ഉത്കണ്ഠയുടെ വിത്ത് വിതച്ച് നോക്കിയിരിക്കുന്നവന്‍. മതം അവിടെ ഭയത്തിന്റെ വിത്തു മാറ്റി വിതച്ച്, നാശത്തിന്റെ നൂറുമേനി കൊയ്യുന്നു.

മനുഷ്യനെ ദൈവം സൃഷ്ടിച്ചു എന്ന കടങ്കഥ ഓരോ ഹൃദയത്തിലും പൊട്ടി ഒലിക്കുന്ന വൃണമാണ്. അവന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന കുരു. എന്നാല്‍ ദൈവം സൃഷ്ടിയുടെ തടവറയില്‍ മോചനവും കാത്തു കിടക്കുന്നു. അവന്റെ അടങ്ങാത്ത തൃഷ്ണകളുടെ പൂര്‍ത്തീകരണത്തിനായി ദൈവം ഹോമിക്കപ്പെടുകയാണ്. മോഷ്ടാവിന്റെ തൊഴില്‍ സഹായിയും, കൊലപാതകിയുടെ കൈത്താങ്ങും, ബലാല്‍സംഗിയുടെ തോഴനായും ദൈവം തരം താഴ്ത്തപ്പെട്ടിരിക്കുന്നു. ഇവരൊക്കെയും ഭക്തരാണ്. ബലിയര്‍പ്പിക്കുന്നവരാണ്. മെഴുകുതിരിയും കുന്തിരക്കവും പുകയ്ക്കുന്നവരാണ്. ഇവര്‍ ദൈവസന്നിധിയില്‍ നിത്യരാണ്. ദൈവം കെണിയിലായിരിക്കുന്നു. ഇപ്പോള്‍ പുതിയ ജിഹാദുക്കള്‍. അള്ളാഹുവിന്റെ നാമത്തില്‍ കൊല്ലുന്നവരും മരിക്കുന്നവരും. ആര്‍ക്ക് സ്വര്‍ക്ഷമെന്നറിയാതെ ദൈവങ്ങള്‍ ക്ലേശിക്കുന്നു. മരിച്ചവനോ... കൊന്നവനോ..? ഓരോ കാലത്തിലും ദൈവം പരീക്ഷിക്കപ്പെടുകയാണ്. പുതിയ ദൈവങ്ങള്‍ പിറവിയ്ക്കു കൊതിക്കുന്നു. അവര്‍ പിറന്നെങ്കിലെന്ന് തൃഷ്ണ മൂത്ത മനുഷ്യന്‍ ആഗ്രഹിക്കുന്നു. ഒരു ജീവിതം മുഴുവന്‍ അവന്‍ തൃഷ്ണകള്‍ക്കു പിന്നാലെ.... എന്നിട്ട് ഒരു കടംകഥപോലെ അവന്‍ മാഞ്ഞുപോകുന്നു. അവന്റെ നേട്ടങ്ങളെവിടെ...? കലിംഗത്തിലെ യുദ്ധം കൊണ്ട ് തൃപ്തനായ അശോകനെപ്പോലെ ആരും വാളുപേക്ഷിക്കുന്നില്ല.

ഇരുട്ട് വഴിതെറ്റിയ ഒരു പഥികനെപ്പോലെ പകപ്പോടെ ഇഴഞ്ഞെത്തുന്നു. സര്‍പ്പങ്ങളേയും പഴുതാരകളേയും ഒപ്പം കൂട്ടുന്നു. വിഷം വമിപ്പിക്കുന്ന ദുഷ്ടത രാത്രിക്കു കൂട്ട്. തോക്കുകള്‍ തീ തുപ്പുന്നു. അവരുടെ നോട്ടങ്ങളില്‍പ്പെടാതെ കഴിയേണ്ട ിയിരിക്കുന്നു. ഇത് ഒരു മയക്കുമരുന്ന് കേന്ദ്രമാണ്. തെരുവിന്റെ പടിഞ്ഞാറെ മൂലയില്‍ വാതിലുകളില്ലാത്ത ഒരു കെട്ടിടമുറിയിലേക്ക് കൈകള്‍ കടന്നുപോകുന്നു. തിരികെവരുന്ന കൈകളില്‍ ആനന്ദലഹരി. ആദ്യമൊന്നും കാര്യമറിയാതെ മിഴിച്ചു. സിനിമാക്കോട്ടയില്‍ ടിക്കറ്റെടുക്കാന്‍ കൈ കടത്തിയതിന്റെ ഓര്‍മ്മ. പതുക്കെ ചിത്രം തെളിഞ്ഞു വന്നു. പോലീസ് റോന്തു ചുറ്റുന്നു. അവര്‍ ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കുന്നുപോലും ഇല്ല. ഇതൊരു ഒത്തുകളിയാണ്. കള്ളനും പോലീസും ചേര്‍ന്നുള്ള കളി. ലോകത്തെവിടേയും കള്ളനും പോലീസും ഒരേ ചേരിയിലാണ്. കുറ്റവാളികളുടെ ഒരു വലിയ നിരയാണ് പോലീസില്‍.

ഇനി വെളിയില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ല എന്ന ഭീതി വളരുകയാണ്. വണ്ട ിയില്‍ കയറി. കടന്നുപോകുന്ന ബസുകളുടെ നമ്പരുകള്‍ കാണാന്‍ പാകത്തില്‍ ഇട്ടു. ബോസു വന്നാല്‍ റഷവര്‍ കഴിഞ്ഞതുകൊണ്ട ് വയലേഷന്‍ കിട്ടില്ലെന്ന് കരുതുന്നു. പ്രൊബേഷനിലാണെന്ന ചിന്ത ഒരു വശത്ത്. ജീവനാണ് വലുതെന്ന് മനസ്സു മന്ത്രിക്കുന്നു. ജീവനോടുള്ള കൊതി, അത് തനിയെ വരുന്ന ഒരു തോന്നല്‍. സ്വന്തമായി ഉള്ളത് ഒരു ജീവിതം. അതൊരു പ്രഹേളികയാണ്. സ്വന്തം എന്നവകാശപ്പെടുമ്പോള്‍ അതു സ്വന്തമാണോ? അതു പങ്കുവെയ്ക്കപ്പെടുകയല്ലേ.... സ്വന്തം ആയിരിക്കുമ്പോള്‍ തന്നെ അതു സ്വയം പര്യാപ്തമാണോ...? തൃഷ്ണകളാല്‍ ഉഴലുന്ന ഉടല്‍. വിശന്നാല്‍ കരയുന്ന വയര്‍. നിറഞ്ഞാല്‍ ആലസ്യത്തില്‍ ഉറങ്ങുന്ന കണ്ണുകള്‍. ആലസ്യം വിട്ടാല്‍ ഉണര്‍വ്വിന്റെ ഉദ്ധതയുമായി അലയുന്ന കാമം. അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളില്‍ കേമത്തം വിളമ്പുന്ന തല. വീമ്പു പറയുന്ന നാവ്.   കീഴടക്കാന്‍ വെമ്പുന്ന കാലുകള്‍. എല്ലാം പിടിച്ചടക്കാന്‍ ഉയര്‍ത്തിയ കൈകള്‍ മൊത്തമായവന്‍ ഭാഗങ്ങളായി പങ്കുവെയ്ക്കപ്പെടുന്നു. ഓരോ ഭാഗങ്ങളിലും അവരവരുടെ ആവശ്യങ്ങള്‍, ചൊറിഞ്ഞും മാന്തിയും അറിയിച്ചുകൊണ്ടേ ഇരിക്കുന്നു. ഈ ജീവിതത്തിന് എന്തു മേന്മയാണുള്ളത്. നിനക്കാത്മാവില്ലേ.... മരണാനന്തര ജീവിതമില്ലേ...? ആരു പറഞ്ഞു. ആത്മാവിനെ കണ്ട വരാര്? കോടാനുകോടി വര്‍ഷം കൊണ്ട ് മനുഷ്യന്‍ തിരയുന്ന അസ്തിത്തത്തിന്റെ ആരൂഡം അവന്‍ ആത്മാവില്‍ ഉറപ്പിച്ചു. അതിനെ മതങ്ങളില്‍ സ്‌നാനപ്പെടുത്തി സ്വര്‍ക്ഷത്തില്‍ പുനരധിവസിപ്പിച്ചു. അവന്‍ അതിനാല്‍ അമരനായി. മറ്റുള്ളതൊക്കെയും കീടങ്ങള്‍.

പരസ്പരം സ്‌നേഹിക്കാത്ത, അപരന്റെ നെഞ്ചില്‍ കത്തി കയറ്റാന്‍ തക്കം പാര്‍ക്കുന്ന, അയല്‍ക്കാരന്റെ അന്നത്തില്‍ കാറിത്തുപ്പുന്ന, അന്യന്റെ സ്വപ്നങ്ങളില്‍ കൈയ്യിട്ടിളക്കുന്ന മനുഷ്യന്‍ അമരന്‍ തന്നെ. കാറിലെ ഇരുണ്ട വെളിച്ചത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും സൗജന്യമായി കിട്ടുന്ന പത്രത്താളിലെ ചില ചിത്രങ്ങള്‍ നോക്കി, സ്വയം വിലയിരുത്തുകയായിരുന്നു. സത്യങ്ങള്‍ വരികള്‍ക്കിടയില്‍ എവിടെയോ നഷ്ടമായിരിക്കുന്നു. വാര്‍ത്തകള്‍ എന്നും അങ്ങനെയാണ്.

കാറിന്റെ ജനാലയില്‍ തട്ടി ഒരുവള്‍ വിളിക്കുന്നു. മനസ്സൊന്നു പിടഞ്ഞു. എന്താണാവോ അവള്‍ക്കു വേണ്ട ത്. അവളുടെ കണ്ണുകളില്‍ നോട്ടമുറപ്പിച്ച് അയാള്‍ ജനാല പകുതി താഴ്ത്തി.

“”എപ്പോഴാണടുത്ത ബസ്സ്.’’ അവള്‍ ചോദിക്കുകയാണ്. “”അടുത്ത ഏതു നിമിഷവും.’’ അയാള്‍ ഉറപ്പില്ലാതെ പറഞ്ഞു. “”ഞാന്‍ ഒരു മണിക്കൂറായി കാത്തു നില്‍ക്കുന്നു.’’ അവള്‍ മെല്ലെ ചിരിക്കുന്നു. അവള്‍ കാക്കുന്ന ബസ് ഇനിയും വന്നില്ലല്ലോ എന്നോര്‍ത്തയാള്‍ ഉള്ളില്‍ ചിരിച്ചു. അവളെ അയാള്‍ നിരീക്ഷിച്ചു. നീല തടാകം പോലെയുള്ള കണ്ണുകള്‍. അവിടെ സൂര്യനല്ല തെളിഞ്ഞ നിലാവാണ്. മെല്ലിച്ചതെങ്കിലും ആരോഗ്യമുള്ള ശരീരം. കടഞ്ഞെടുത്ത മുലകള്‍. നീളമുള്ള മൂക്ക്, വെണ്മയുള്ള നിരപ്പല്ലുകള്‍.... ഇവള്‍ സ്വര്‍ക്ഷത്തില്‍ നിന്നും വഴിതെറ്റി വന്ന മാലാഖ തന്നെ. ഗോതമ്പുമണിയുടെ നിറമുള്ള അവളുടെ കൈകളില്‍ ആരോ തല്ലിയതിന്റെ മുറിപ്പാടുകള്‍. അവളില്‍ നിന്നും എന്തോ കാന്തികവലയം തന്നിലേക്ക് ഒഴുകുന്നതുപോലെ... പാടില്ല. പരസ്ത്രീയെ മനസ്സുകൊണ്ട ു മോഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. പ്രമാണങ്ങള്‍ തുലയട്ടെ.... “”ഒരു ക്വോര്‍ട്ടര്‍ തരാമോ....’’ അവള്‍ താഴത്തേക്കിറങ്ങി വരികയാണ്. എന്തിനവളെ നീ പാതാളത്തോളം താഴ്ത്തി. അവളെ നേരെ നോക്കാന്‍ ശക്തിയില്ലാതെ അയാള്‍ അവള്‍ക്ക് ഒരു ഡോളര്‍ കൊടുത്തു. അവളുടെ മുഖത്ത് പുഞ്ചിരി. അവള്‍ വരൂ എന്ന് ക്ഷണിക്കുന്നു. എന്റെ മുന്നില്‍ നിന്നും നീ ഏതു നരകത്തിലേക്കെങ്കിലും പോകൂ. അയാള്‍ കെഞ്ചി. അവള്‍ ചിരിച്ചുകൊണ്ട ് നടക്കുന്നു.

അവന്‍ കുനിഞ്ഞ് നിലത്ത് വരച്ചുകൊണ്ട ിരുന്നു. കൂടിനിന്നവര്‍ ഓരോരുത്തരായി പിരിയുന്നു. ഒടുവില്‍ അവനും അവളും മാത്രം. “യജമാനനേ....’ അവള്‍ വിളിക്കുന്നു. “ഞാനും നിന്നെ ശിക്ഷിക്കാന്‍ അയോഗ്യന്‍’ അവന്‍ പറയുന്നു.

അവളുടെ ഹൃദയത്തില്‍ വെളിച്ചം നിറഞ്ഞു. ആ കരുണ അവളിലേക്ക് ആഴത്തില്‍ ഇറങ്ങി അവളിലെ കറകളെ മുഴുവന്‍ കഴുകി. അവള്‍ ശുദ്ധീകരിക്കപ്പെട്ടു. അവളില്‍ സ്‌നേഹം ജനിച്ചു. അവള്‍ അവന്റെ മിത്രമായി. കൊടിയ പീഡയില്‍ അവള്‍ മാത്രം കൂടെ. അവനെ സുഗന്ധ തൈലം പൂശിയവള്‍ അവള്‍ തന്നെയല്ലേ....? അവളുടെ മടിത്തട്ടല്ലേ അവന് തല ചായിക്കാന്‍ ഇടം കൊടുത്തത്. അവന്റെ കഷ്ടങ്ങളുടെ കുരിശു വഹിച്ചതവളല്ലേ. അവന്റെ പാദങ്ങള്‍ ചുംബിക്കാന്‍ അവളല്ലാതെ മറ്റാരായിരുന്നു.? അവനുവേണ്ട ി വിലപിക്കാനും, കാവല്‍ക്കാര്‍ കാണാതെ കല്ലറയുടെ ഓരം ചേര്‍ന്ന് കാവല്‍ കിടക്കാനും മറ്റാരായിരുന്നു.... ഇത്ര വലിയ സമര്‍പ്പണം മറ്റാരില്‍..... അവള്‍ മൂലമല്ലേ അവന്‍ ഉയര്‍ത്തത്. അവളല്ലേ അത് ലോകത്തെ അറിയിച്ചത്.... എന്റെ ദൈവമേ, അവള്‍ മറിയമായിരുന്നുവോ.... നീ എന്തിനെനിക്കവളെ കാട്ടിത്തന്നു. അവള്‍ എന്റെ മനസ്സില്‍ രൂപക്കൂടു പണിയുകയാണല്ലോ. അവളെ ഒന്നു തൊടാന്‍, അവളില്‍ക്കൂടി നിന്നെ രുചിച്ചറിയാന്‍ എന്റെ മനസ്സ് വെമ്പുന്നു. ഞാന്‍ നിന്നില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവനല്ലേ.... ആരോ ശീലയില്‍ പൊതിഞ്ഞ് തെരുവില്‍ ഉപേക്ഷിച്ച മറിയം കാലത്തിലേക്ക് ഇറങ്ങി വരുന്നു. അവള്‍ നടന്നു നീങ്ങുന്നു.

എന്തോ വലിയ ശബ്ദം കേട്ട് ജോസ് ഉണര്‍ന്നു. ട്രാഫിക് ലൈറ്റില്‍ രണ്ട ു വണ്ട ികള്‍ കൂട്ടി ഇടിച്ചിരിക്കുന്നു. ഇനി ഒരു ബഹളം. ആംബുലന്‍സും, ഫയറും, പോലീസും. ബസുകള്‍ക്ക് കടന്നുപോകാന്‍ കഴിയാതെ വന്നാല്‍ ഭഡിറ്റോര്‍’ സെറ്റപ്പു ചെയ്യേണ്ട ി വരും. അടുത്ത തെരുവുകളെക്കുറിച്ച് അറിവില്ല. ആദ്യത്തെ വണ്ട ി വരട്ടെ.... ഡ്രൈവര്‍ക്ക് അറിയാതിരിക്കില്ല. ഓരോ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. അതിന്റേതായ രീതിയില്‍. മറിയ അപകടത്തില്‍പെട്ട കാറുകളില്‍ നോക്കി ഊറിച്ചിരിച്ച് ഒന്നും അറിയാത്തവളെപ്പോളെ നടന്നു മറയുന്നു. റോഡു മുറിച്ചു കടന്ന മറിയയെ ഇടിക്കാതെ ഒഴിച്ചവന്‍ മറ്റവനെ ഇടിച്ചതാണെന്ന സത്യം ആരോ പറയുന്നു. ഇനി അരമണിക്കൂര്‍. ഒരു ദിവസം തീരുകയാണ്.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക